Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 10:59 AM IST Updated On
date_range 24 May 2018 10:59 AM ISTനടുത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രി കലക്ടർ സന്ദര്‍ശിച്ചു
text_fieldsbookmark_border
കുന്നിക്കോട്: തലവൂര്‍ നടുത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. അടിസ്ഥാന സൗകര്യവികസനവും പദ്ധതി നിർവഹണവും പരിശോധിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു കലക്ടര്‍ എസ്. കാര്‍ത്തികേയനും കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയത്. ആശുപത്രിയെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഇതിനായി പ്രത്യേകം ഏജന്‍സിയെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു. നൂറു കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. എം.എല്‍.എ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് നിർമിക്കുന്ന പുതിയകെട്ടിടവും അദ്ദേഹം സന്ദര്‍ശിച്ചു. ഡിജിറ്റല്‍ എക്സ്റേ യൂനിറ്റ്, മാലിന്യസംസ്കരണ യൂനിറ്റ്, ഭക്ഷണമുറി, സെമിനാര്‍ ഹാള്‍, വിശ്രമമുറി എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. ശുചിമുറികളുടെ എണ്ണം വർധിപ്പിക്കുന്നതിനും കൂടുതല്‍ ചികിത്സ ഉപകരണങ്ങള്‍ അനുവദിക്കുന്നതിനും അടിയന്തര നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ആശാ ശശിധരന്‍, പഞ്ചായത്ത് പ്രസിഡൻറ് എസ്. രാകേഷ്, കെ.ആര്‍. സുരേഷ്കുമാര്‍, തഹസില്‍ദാര്‍ ടി.സി. ബാബുക്കുട്ടി എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. ലഘുലേഖ വിതരണം പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റിയുടെ കാൻസർ ബോധവത്കരണത്തിെൻറ ഭാഗമായി ലഘുലേഖ വിതരണം നടന്നു. മാങ്കോട് ക്ഷേത്രം മേൽശാന്തി മഹാദേവൻ നമ്പൂതിരി വാർഡ് അംഗം കെ.പി. രാജുവിന് ലഘുലേഖകള്‍ നൽകി ഉദ്ഘാടനം ചെയ്തു. ബിജു തുണ്ടിലില്‍ അധ്യക്ഷത വഹിച്ചു. ജോജി മാത്യു ജോർജ്, നവാസ് തേമ്പാംമൂട്ടിൽ, പി. ശ്രീജിത്ത്, സുരേഷ് ശ്രീരാഗം, ആര്‍. ഗോപാലൻ, ശ്യാമവർണൻ, ഡി. പ്രമോദ്, രതീഷ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story