Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:29 AM GMT Updated On
date_range 2018-05-24T10:59:59+05:30സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്തണം ^സി.പി.െഎ
text_fieldsസഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്തണം -സി.പി.െഎ അഞ്ചൽ: ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.ഐ ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി. ബാങ്കിൽ തട്ടിപ്പിന് നേതൃത്വംനൽകിയ സെക്രട്ടറിയെയും ഭരണസമിതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി സഹകാരികളുടെ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക മാറ്റാൻ അടിയന്തരമായി ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുകയോ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയോഗിക്കുകയോ വേണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എസ്. അജയകുമാർ അറിയിച്ചു.
Next Story