Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:41 AM GMT Updated On
date_range 2018-05-23T11:11:59+05:30NO MODEM ബാല ലൈംഗികപീഡനം: സ്ത്രീ കൂട്ടായ്മ പ്രതിഷേധസംഗമം നടത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബാല ലൈംഗികപീഡനങ്ങള്‍ക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ തലസ്ഥാനത്തെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കവയിത്രി ബി. സുഗതകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെ വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് അവർ പറഞ്ഞു. കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ സംസാരിക്കേണ്ട സമയം അതിക്രമിച്ചതായും സുഗതകുമാരി പറഞ്ഞു. പ്രതിഷേധസംഗമത്തില്‍ ഏലിയാമ്മ വിജയന്‍, മേഴ്‌സി അലക്‌സാണ്ടര്‍, പി.ഇ. ഉഷ, ഗീത നസീര്‍, അഡ്വ. സന്ധ്യ, കെ.ജി. താര, ഷൈനി, അനിത, സ്വീറ്റ ദാസന്‍, ഷീല രാഹുലന്‍, മീര അശോക് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബാലപീഡനത്തിനിരയായി ജീവന്‍ പൊലിഞ്ഞവരുടെ ഓർമകള്‍ക്കുമുന്നില്‍ പ്രണാമം അര്‍പ്പിച്ച് രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ മെഴുകുതിരി കത്തിച്ചു.
Next Story