Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ...

ആരോഗ്യ മേഖലയെക്കുറിച്ച് അറിവുകൾ പകർന്ന്​ ഹെൽത്ത് ഗൈഡൻസ്​ ക്ലിനിക്​

text_fields
bookmark_border
കൊല്ലം: ആരോഗ്യ വകുപ്പ് കൊല്ലം ജില്ലയിൽ നൽകിവരുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ വിശദമാക്കി ഹെൽത്ത് ഗൈഡൻസ് ക്ലിനിക്. ആശ്രാമം മൈതാനത്ത് നവകേരളം- 2018 പ്രദർശന മേളയോടനുബന്ധിച്ചാണ് പൊതുജനാരോഗ്യം, ഹോമിയോ, ആയുഷ് വകുപ്പുകൾ സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. സർക്കാർ സംവിധാനത്തിൽ ലഭിക്കുന്ന വിവിധതരം ചികിത്സാ സേവനങ്ങളെക്കുറിച്ച് ഒട്ടേറെ പുതിയ അറിവുകളുമായാണ് സദസ്യർ മടങ്ങിയത്. കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കുമായി ഒരുക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങൾ, ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് നേരിട്ട് നൽകുന്ന സേവനങ്ങൾ, ഹോമിയോ വകുപ്പി​െൻറയും തേവള്ളി ഹോമിയോ ആശുപത്രിയുടെയും ആയുർവേദ വകുപ്പി​െൻറയും പ്രവർത്തനങ്ങൾ തുടങ്ങിയവയും അവതരിപ്പിക്കപ്പെട്ടു. ഡെപ്യൂട്ടി ഡി.എം.ഒ ജെ. മണികണ്ഠൻ പരിപാടിക്ക് നേതൃത്വം നൽകി. വിക്ടോറിയ ആശുപത്രിയിലെ ഡോ. രാഖി, ഡോ. അനുപമ, ആയുവേദ വകുപ്പിലെ സീനിയർ മെഡിക്കൽ ഓഫിസർ ഡോ. പത്മകുമാർ, ഡോ. വിഷ്ണു വി. ചന്ദ്രൻ, ഹോമിയോപ്പതി വകുപ്പിലെ ഡോ. അനിൽ, എൻ.എച്ച്.എം പാലിയേറ്റിവ് കെയർ ജില്ലാ കോഓഡിനേറ്റർ ടി.ഡി. അനൂജ്, അസി. ലെപ്രസി ഓഫിസർ ശ്രീരംഗൻ, എസ്. ശാന്തൻ, വിനോദ് എന്നിവർ സംസാരിച്ചു. നിപ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയിൽ ആർ.സി.എച്ച് ഓഫിസർ ഡോ. കൃഷ്ണവേണി സംസാരിച്ചു. വൈകീട്ട് നടന്ന സെമിനാറിന് പാരിപ്പള്ളി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. അനൂജ നേതൃത്വം നൽകി. ഉദ്യോഗസ്ഥരും ഡോക്ടർമാരും നഴ്സിങ് വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story