Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTശാസ്താംകോട്ട ശുദ്ധജലതടാകം ഇല്ലാത്ത ഇരുമ്പിെൻറ പേരിൽ ജലഅതോറിറ്റി കനാൽ വെള്ളം കുടിപ്പിക്കുന്നു
text_fieldsbookmark_border
ശാസ്താംകോട്ട: രണ്ടാഴ്ചയിലേറെയായി വിവിധതരം ലാബുകളിൽ പരിശോധനകൾ നടത്തിയിട്ടും ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ ജലത്തിൽ ഇരുമ്പ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയാതിരിക്കെ ജലഅതോറിറ്റി വിതരണം ചെയ്യുന്നത് മാലിന്യം അടങ്ങിയ കനാൽവെള്ളം. ശുദ്ധീകരണ പ്രക്രിയയിലെ പാളിച്ച കാരണം വെള്ളത്തിന് നിറം മങ്ങുകയും പതയുകയും ചെയ്തതോടെ മെനഞ്ഞ ഇരുമ്പ് ബാക്ടീരിയകഥയുടെ പേരിൽ ഇരുട്ടിൽ തപ്പുകയാണ് ജലഅതോറിറ്റി. ഇൻറർനെറ്റിൽ നിന്നെടുത്ത ഭീതിപ്പെടുത്തുന്ന ചിത്രങ്ങളുമായി ഇരുമ്പ്ബാക്ടീരിയ കഥകൾ പ്രചരിപ്പിച്ചപ്പോൾ പവിത്രമായ ജലസ്രോതസ്സിെൻറ വിശ്വാസ്യതയാണ് തകർന്നത്. ദിനേന 44 ദശലക്ഷം ലിറ്റർ വെള്ളമാണ് കൊല്ലം കോർപറേഷനിലേക്കും ചവറ-പന്മന-തേവലക്കര പദ്ധതിയിലേക്കും ശാസ്താംകോട്ട തടാകത്തിൽനിന്ന് പമ്പ് ചെയ്തിരുന്നത്. അമിതമായ ജലചൂഷണവും കൊടുംവരൾച്ചയും കാരണം തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. കാലഹരണപ്പെട്ട ഇരുമ്പ് പൈപ്പുകളും അശ്രദ്ധ നിറഞ്ഞ ശുദ്ധീകരണ രീതിയും കാരണം വെള്ളത്തിൽ നേരിയ ഭാവഭേദങ്ങൾ ദൃശ്യമായി. ഒപ്പം കല്ലട പദ്ധതി കനാലിന് മനക്കരയിൽ തടയണകെട്ടി അവിടെനിന്ന് വെള്ളമെടുത്ത് പ്രാദേശിക കുടിവെള്ള പദ്ധതിയിൽ വിതരണം ചെയ്തു. മാലിന്യം നിറഞ്ഞ കനാൽവെള്ളം വേണ്ടത്ര ശുദ്ധീകരണം നടത്താതെ വിതരണം ചെയ്തപ്പോൾ പതഞ്ഞുപൊങ്ങി. എന്നാൽ, ഇൗ പ്രതിഭാസത്തെ ശുദ്ധജല തടാകവുമായി ബന്ധിപ്പിച്ചത് എന്തിനാണെന്നത് ദുരൂഹം. തടാകത്തിലെ വെള്ളത്തിൽ ഇരുമ്പ് ബാക്ടീരിയ ക്രമാതീതമായതോതിൽ ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് ജലഅതോറിറ്റിയുടെ ശാസ്താംകോട്ടയിലെ അധികൃതരാണ്. വേണ്ടത്ര സാേങ്കതികസൗകര്യങ്ങളോ പേരിന്പോലും ആ മേഖലയിലെ വിദഗ്ധരോ ഇല്ലാത്ത സ്വന്തം ലാബിലായിരുന്നു പരിശോധന. ഈ വിവരം പ്രചരിപ്പിക്കുന്നതിൽ ആളുകൾ മത്സരിച്ചു. ഇവർക്ക് പ്രോത്സാഹനവുമായി ഇൻറർനെറ്റിൽനിന്ന് ഇരുമ്പ് ബാക്ടീരിയ കലർന്ന വെള്ളത്തിെൻറ നടുക്കമുളവാക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചു. തുടർന്ന്, തടാകത്തിൽനിന്നുള്ള പമ്പിങ് നിർത്തി കനാൽവെള്ളത്തിലേക്ക് ജലഅതോറിറ്റി പൂർണമായും തിരിഞ്ഞു. അറവ് മാലിന്യം വരെ ഒഴുകിയെത്തുന്ന കനാൽവെള്ളമാണ് 'ശുദ്ധീകരിച്ച്' ഇപ്പോൾ വിതരണം ചെയ്യുന്നത്. 14 ദശലക്ഷം ലിറ്റർ കനാൽ വെള്ളം ഇത്തരത്തിൽ വിതരണം ചെയ്യുന്നു. ജലഅേതാറിറ്റിയുടെ തിരുവനന്തപുരത്തെ ലാബിലും സി.ഡബ്ല്യു.ആർ.ഡി.എമ്മിെൻറ കോഴിക്കോെട്ട ലാബിലുമെല്ലാം ശുദ്ധജല തടാകത്തിലെ വെള്ളം പരിശോധിച്ചിട്ടും ഇരുമ്പ് ബാക്ടീരിയ കഥക്ക് സ്ഥിരീകരണമായിട്ടില്ല. മാത്രമല്ല, ലാബ് റിപ്പോർട്ടുകൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടുമില്ല. ജലചൂഷണം രണ്ടാഴ്ചയെങ്കിലും നിർത്തിവെക്കാനായത് തടാകത്തെ സംബന്ധിച്ച് നല്ല കാര്യമാണ്. തടാകത്തിെൻറ സമ്പൂർണ സംരക്ഷണത്തിന് സഹായകമാവുമായിരുന്ന കല്ലടയാറിൽ നിന്നുള്ള ബദൽപദ്ധതി 15 കോടി രൂപയുടെ അഴിമതിയാരോപണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇൗ പദ്ധതിയുടെ നടത്തിപ്പിലെ അഴിമതി വിജിലൻസ് അന്വേഷണത്തിെൻറ പരിധിയിലും ജനശ്രദ്ധയിലും എത്തിയ നേരത്താണ് ഇരുമ്പ് ബാക്ടീരിയ കഥ അവതരിച്ചതെന്നതും ശ്രേദ്ധയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story