Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTഅശ്ലീല ചുവയുള്ള കത്ത് നൽകി പീഡനം: പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
കൊല്ലം: പതിനൊന്നുകാരിക്ക് ലൈംഗികചുവയുള്ള കത്ത് നൽകുകയും ശാരീരികമായി അതിക്രമം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും. പടിഞ്ഞാറെ കല്ലട കോട്ടക്കുഴി തുണ്ടിൽകിഴക്കതിൽ മണിക്കുട്ടൻ എന്ന ജയപ്രകാശിനെയാണ് (55) അഡീഷനൽ സെഷൻസ് ജഡ്ജി ഇ. ബൈജു ശിക്ഷിച്ചത്. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ബാലിക തനിച്ചിരുന്ന കടയിൽകയറി പ്രതി അശ്ലീലചുവയുള്ള കത്ത് നൽകുകയും തുടർന്ന് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. കടയിൽ അതിക്രമിച്ച് കയറിയതിന് ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയും അശ്ലീലകത്ത് നൽകിയതിന് േപാക്സോ നിയമം ഏഴാം വകുപ്പ് പ്രകാരം രണ്ടുവർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 13 രേഖകൾ ഹാജരാക്കി. 10 സാക്ഷികളെയും വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story