Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:33 AM GMT Updated On
date_range 23 May 2018 5:33 AM GMTപഴവിപണയിൽ വില ഉയർന്നു
text_fieldsbookmark_border
കൊല്ലം: റമദാൻ ആരംഭിച്ചതോടെ പഴവർഗ വിപണയിൽ വില ഉയർന്നു. ഇതോടെ വിൽപനയിലും ഇടിവ് വന്നിട്ടുണ്ട്. സാധാരണ റമദാൻ മാസത്തിൽ വൻ തോതിൽ പഴവർഗ വിൽപന നടക്കുമെങ്കിലും ഇക്കുറി കച്ചവടം മോശമാണെന്ന് വ്യാപാരികൾ പറയുന്നു. കേന്ദ്ര സർക്കാറിെൻറ നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം തങ്ങളുടെ വ്യവസായത്തെ പിന്നോട്ടടിച്ചതായും ഇവർ പറയുന്നു. വിദേശതത്തുനിന്നുള്ള ആപിളാണ് ഇപ്പോൾ കൂടുതലായും വിൽപനക്കുള്ളത്. യു.എസ്.എ, ഹോളണ്ട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ആപിൾ എത്തുന്നത്. 100 രൂപ മുതൽ 150 രൂപ വരെയാണ് ഒരു കിലോ ആപിളിെൻറ വില. മൂസംബിക്ക് കിലോക്ക് 90 രൂപയാണ് വില. മാങ്ങയും ധാരാളമായി എത്തിയിട്ടുണ്ട്. 50 രൂപ മുതൽ മുകളിലേക്കാണ് വില. മാതളം കിലോക്ക് -130, ഷെമാം -50, കിരൻ മത്തൻ- 20 എന്നിങ്ങനെയാണ് വില. മുന്തിരിക്ക് 70 മുതൽ 150 രൂപ വരെയാണ് വില. ഓറഞ്ച് സീസൺ അല്ലാത്തതിനാൽ കിട്ടാനില്ലെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story