Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 10:56 AM IST Updated On
date_range 23 May 2018 10:56 AM ISTമോദിയുടെ ഭരണത്തിൽ മുതിർന്ന പൗരന്മാർക്ക് അനാഥത്വം ^കാനം
text_fieldsbookmark_border
മോദിയുടെ ഭരണത്തിൽ മുതിർന്ന പൗരന്മാർക്ക് അനാഥത്വം -കാനം ശസ്താംകോട്ട: നരേന്ദ്ര മോദിയുടെ ഭരണം നാലുവർഷം പിന്നിടുേമ്പാൾ മുതിർന്ന പൗരന്മാർ സ്വന്തം വീടകങ്ങളിൽപോലും അവഗണനയും അനാഥത്വവും നേരിടേണ്ടിവരുന്ന അവസ്ഥയിലായെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രോവിഡൻറ് ഫണ്ട് പെൻഷനും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും മുൻ പിൻ നോക്കാതെ ഇല്ലാതാക്കിയതാണ് ഇൗ ദുര്യോഗത്തിന് കാരണം. അന്തരിച്ച സി.പി.െഎ നേതാവ് പ്രഫ. ആർ. ഗംഗപ്രസാദിെൻറ സ്മരണാർഥം ഗംഗപ്രസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് അറുകൊല ചെയ്യുന്നതാണ് ഗോവയിലും മണിപ്പൂരിലും കണ്ടതെന്നും കാനം പറഞ്ഞു. കവി ചവറ കെ.എസ്. പിള്ള അധ്യക്ഷതവഹിച്ചു. മന്ത്രി കെ. രാജു ഉദ്ഘാടനവും സി.പി.െഎ ജില്ലാ സെക്രട്ടറി കെ. അനിരുദ്ധൻ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. കെ. ശിവശങ്കരൻനായർ, ആർ.എസ്. അനിൽ, ആർ. രാജേന്ദ്രൻ, ടി. അനിൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story