Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:15 AM GMT Updated On
date_range 2018-05-22T10:45:00+05:30കർണാടക തുടക്കം ^എ.കെ. ആൻറണി
text_fieldsകർണാടക തുടക്കം -എ.കെ. ആൻറണി തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് സ്വീകരിച്ച ത്യാഗവും രാഷ്ട്രീയ നീക്കവും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ കണ്ടത് തുടക്കമാണ്. മോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കുകയെന്ന കാലഘട്ടത്തിെൻറ ആവശ്യം നടപ്പാക്കുന്നതിെൻറ തുടക്കം. കർണാടകയിൽ വർഗീയശക്തികളുടെ സർക്കാർ ഉണ്ടാകരുതെന്നതിനാലാണ് ത്യാഗം സഹിക്കാൻ സോണിയ ഗാന്ധിയും രാഹുലും നിർദേശിച്ചത്. എന്ത് വൃത്തികേട് കാട്ടിയും മന്ത്രിയുണ്ടാക്കാനും ഭൂരിപക്ഷം സൃഷ്ടിക്കാനുമാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്. ഇതിനായി തെൻറ ശിഷ്യനായ ഗവർണർക്ക് നിർദേശം നൽകി. കുതിരക്കച്ചവടത്തിന് നേതൃത്വം നൽകാൻ അരഡസൻ കേന്ദ്രമന്ത്രിമാരെ കർണാടകയിലേക്ക് അയച്ചു. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ രാജീവ് ഗാന്ധിയുടെ അടുത്തുനിൽക്കാനുള്ള യോഗ്യത മോദിക്കില്ല. ചലോ ചലോ ചെങ്ങന്നൂർ എന്നതായിരിക്കണം ഇനി മുദ്രാവാക്യം. എം.പിമാരും എം.എൽ.എമാരും വീട്ടിലിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷതവഹിച്ചു. മുൻ കെ.പി. സി.സി പ്രസിഡൻറുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ, മുൻ സ്പീക്കർ എൻ.ശക്തൻ, പാലോട് രവി, മഹിള കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഫാത്തിമ റോഷ്ന, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സ്വാഗതം പറഞ്ഞു.
Next Story