Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:32 AM GMT Updated On
date_range 2018-05-21T11:02:59+05:30അനന്തപുരി ലൈവ് ^3
text_fieldsഅനന്തപുരി ലൈവ് -3 നെേഞ്ചറ്റുവാങ്ങി പാതിവഴിയിൽ പുതുജീവൻ 130ൽ അധികം പുതുജീവന് ഭൂമിയിലേക്ക് വഴിയൊരുക്കിയവരാണ് 108 ആംബുലൻസുകൾ. തലസ്ഥാനത്തും ആലപ്പുഴയിലുമായി 108 ആംബുലൻസുകൾക്കുള്ളിൽ 130ലേറെ കുരുന്ന് ജീവനാണ് അമ്മ വയറ്റിൽനിന്ന് ഭൂമിയിലേക്ക് പിറന്നത്. പ്രസവവേദന അനുഭവപ്പെടുന്നതിനെ തുടർന്ന് മറ്റു വാഹനങ്ങളിൽ ഗർഭിണികളെ കയറ്റാൻ പറ്റാത്ത സാഹചര്യത്തിലാണ് നാട്ടുകാർ 108െൻറ സേവനം തേടുന്നത്. ആംബുലൻസ് സ്ഥലത്തെത്തി അതിലെ വിദഗ്ധ പരിശീലനം ലഭിച്ച നഴ്‌സ് രോഗിയെ പരിശോധിക്കും. നില മോശമാണെന്ന് കണ്ടാൽ ആംബുലൻസിൽതന്നെ ഇവർ പ്രസവം എടുക്കും. ഇതിൽ അവസാനത്തേതാണ് ഏപ്രിൽ 29ന് പുലർച്ച അസം സ്വദേശിനി 108 ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അർധരാത്രിയോടെ പോത്തൻകോട് നന്നാട്ടുകാവിൽ താമസിക്കുന്ന ഫോറിനിസക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് താജുദ്ദീൻ 108 ആംബുലൻസിെൻറ സേവനം തേടുകയായിരുന്നു. വിവരം ലഭിച്ച ഉടനെ വാമനപുരം കേന്ദ്രമാക്കി ഓടുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ (ഇ.എം.ടി) രഞ്ജിത്തിെൻറ പരിശോധനയിൽ പ്രസവസമയമായി എന്ന് മനസ്സിലായി. ഉടൻ ഫോറിനിസയെ 108 ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് പോകും വഴി ചാത്തൻപാട് വെച്ച് യുവതിയുടെ നില മോശമാകുന്നത് കണ്ട രഞ്ജിത്ത് ആംബുലൻസ് നിർത്താൻ ആവശ്യപ്പെടുകയും പ്രസവം എടുക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് എത്താൻ കാത്തിരുന്നെങ്കിൽ കുഞ്ഞിെൻറ ജീവൻ നഷ്ടമാകുമായിരുന്നു. കുഞ്ഞ് പുറത്തുവന്ന ഉടനെ രഞ്ജിത്ത് പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി. പ്രഥമ ശുശ്രൂഷകൾ നൽകി. ഉടൻതന്നെ ആംബുലൻസ് ഡ്രൈവർ മണികണ്ഠൻ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിഖിൽ പ്രദീപ്
Next Story