Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:29 AM GMT Updated On
date_range 2018-05-21T10:59:59+05:30പൊലീസിനെ ആക്രമിച്ച് തൊപ്പിയുമായി കടക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
text_fieldsപരവൂർ: നടുറോഡിൽ പൊലീസ് ജീപ്പിൽ ബൈക്ക് ഇടിപ്പിക്കാൻ ശ്രമിക്കുകയും ജീപ്പിനുള്ളിലിരുന്ന പൊലീസുകാരെൻറ തൊപ്പി തട്ടിയെടുത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കളെ പരവൂർ പൊലീസ് പിടികൂടി. ഇരവിപുരം വലിയവിള സൂനാമി ഫ്ലാറ്റ് നിവാസികളായ ശരത് നായർ (27), ബ്രൂണോ (19) എന്നിവരാണ് പിടിയിലായത്. മുനിസിപ്പൽ ബസ്സ്റ്റാൻഡ് വളപ്പിൽ യു.ഡി.എഫ് സംഘടിപ്പിച്ച യോഗം നടക്കുന്നതിനിടെയാണ് സംഭവം. പിടിയിലായ ശരത് നായരുടെ പേരിൽ കൊല്ലം ഈസ്റ്റ്, പാരിപ്പള്ളി സ്റ്റേഷനുകളിൽ വാഹനമോഷണമടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പരവൂർ എസ്.ഐ ജയകുമാർ അറിയിച്ചു. 13കാരനെ ആളുമാറി മർദിച്ചെന്ന്; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് പാരിപ്പള്ളി: 13കാരനായ എക്സൈസ് സംഘം ആളുമാറി മർദിച്ചതായി പരാതി. കടയ്ക്കാവൂർ വക്കം സ്വദേശി സുമേഷിനാണ് മർദനമേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. സുമേഷ് കുറച്ചുകാലമായി പാരിപ്പള്ളിക്കടുത്ത് ചാവർകോെട്ട ബന്ധുവീട്ടിലാണ് താമസിച്ചുവന്നത്. പാരിപ്പള്ളി ടൗണിലെ ഒരു ബേക്കറിക്ക് മുന്നിൽ െവച്ചാണ് എക്സൈസ് സംഘം സുമേഷിനെ പിടികൂടിയത്. ജീപ്പിൽ കയറ്റക്കൊണ്ടുപോകുന്നതിനിടെ വാഹനത്തിനുള്ളിൽ െവച്ച് ക്രൂരമായി മർദിച്ച ശേഷം പാരിപ്പള്ളിയിലെ ഒരു ബാറിന് സമീപം ഇറക്കിവിട്ടെന്നാണ് പരാതി. സുമേഷിനെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, സുമേഷിനെ മർദിച്ചിട്ടില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എഴുകോണിൽ ഒന്നരക്കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതിക്കുവേണ്ടിയുള്ള തിരച്ചിലിനായി പാരിപ്പള്ളിയിലെത്തിയ അന്വേഷണസംഘം സംശയം തോന്നി ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് റേഞ്ച് ഇൻസ്പെക്ടർ ടോണി ജോസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പാരിപ്പള്ളി എസ്.ഐ പി. രാജേഷ് അറിയിച്ചു.
Next Story