Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:29 AM GMT Updated On
date_range 2018-05-21T10:59:59+05:30പലഹാരവിപണിയിൽ രുചിസാന്നിധ്യമായി സേമാസ
text_fieldsകൊല്ലം: റമദാൻ വിപണിയിൽ രുചിസാന്നിധ്യമായി സേമാസ. നോമ്പ് തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാർ മുതൽ വൻകിട ഹോട്ടലുകൾ വരെ ഇപ്പോൾ സേമാസ തയാറാക്കുന്ന തിരക്കിലാണ്. ഒപ്പം വീടുകളിലും തയാറാക്കി വിൽപനക്ക് എത്തിക്കുന്നുണ്ട്. നോമ്പ് തുറ വിഭവങ്ങളിൽ ഒഴിച്ച് കൂടാനാകാത്തതായി സേമാസ മാറിയെന്നും അതിനാൽ കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. വൈകുന്നേരങ്ങളിൽ സേമാസ വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മട്ടൻ, ബീഫ്, ചിക്കൻ, വെജിറ്റബിൾ സേമാസകളാണ് വിൽപനക്കുള്ളത്. കൂടാതെ, മലബാർ, തലശ്ശേരി മോഡൽ സേമാസയും വിപണിയിലുണ്ട്. പള്ളികളിലേക്കും നോമ്പ് തുറക്കായി വൻതോതിൽ സേമാസ വാങ്ങുന്നുണ്ട്. ഇറച്ചിയും മസാലക്കൂട്ടും ചേർത്ത് സേമാസ തയാറാക്കുന്നതിനുള്ള മൈദ മാവിെൻറയും മറ്റുമുള്ള സേമാസ ഷീറ്റുകളും വിപണിയിൽ ലഭ്യമാണ്. സേമാസക്കൊപ്പം മറ്റു പൊരി സാധനങ്ങൾക്കും ആവശ്യക്കാരേറെയാണ്.
Next Story