Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:59 AM IST Updated On
date_range 21 May 2018 10:59 AM ISTപാരിപ്പള്ളി മെഡിക്കൽ കോളജിൽ 9.49 കോടിയുടെ വികസനത്തിന് അനുമതി
text_fieldsbookmark_border
കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിെൻറ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി ബജറ്റിൽ നീക്കിെവച്ച തുകയിൽ നിന്ന് 9.49 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് ഭരണാനുമതി നൽകി. ഇ.എസ്.െഎ കോർപറേഷനിൽ നിന്ന് സംസ്ഥാന സർക്കാറിന് വിട്ടുകിട്ടിയ മെഡിക്കൽ കോളജിൽ കെട്ടിടങ്ങളടക്കം വിവിധ സൗകര്യങ്ങൾ നേരത്തേതന്നെ ലഭ്യമായിരുന്നു. എന്നിട്ടും പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി ശക്തമായ സാഹചര്യത്തിലാണ് കോളജ് പ്രിൻസിപ്പൽവഴി വികസന പദ്ധതികൾക്ക് അനുമതി നേടിയെടുത്തത്. ഡയഗ്നോസിസ്-ഒ.പി ബ്ലോക്കുകൾ ബന്ധിപ്പിച്ചുള്ള ഇടനാഴി, ലേഡീസ് ഹോസ്റ്റലിന് ചുറ്റുമതിൽ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ നിർമിക്കുന്നതിന് 99,66,000 രൂപയാണ് അനുവദിച്ചത്. റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്മെൻറിന് ആധുനിക എക്സ്റേ ഉപകരണം സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വിനിയോഗിക്കും. എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കുേമ്പാൾ ആവശ്യമായിവരുന്നതടക്കം വിവിധയിനം ഫർണിച്ചർ സജ്ജമാക്കാൻ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ അറ്റകുറ്റപ്പണികൾ, ഹൗസ്കീപ്പിങ്/സെക്യൂരിറ്റി സംവിധാനങ്ങൾക്കായി 4,22,90,000 രൂപയാണ് വിഹിതം. വിവിധ സ്ഥാപനങ്ങൾക്ക് കൊടുത്തുതീർക്കാനുള്ളയിനത്തിൽ 50 ലക്ഷം രൂപയും അനുവദിച്ചു. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുയെും ഇതരജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും ആരോഗ്യകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തി പ്രദേശമായതിനാൽ ഇരുജില്ലകളിൽ നിന്നായി നിരവധിേപരാണ് ഇവിടെ ചികിത്സെക്കത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story