Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:50 AM IST Updated On
date_range 21 May 2018 10:50 AM ISTകുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മരിച്ചു photo: sajay 20 പാറശ്ശാല: കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി കാൽ വഴുതിവീണ് മരിച്ചു. അമരവിളക്ക് സമീപം കീഴ്ക്കൊല്ല വയലിക്കോണം വെളിച്ചം വീട്ടിൽ സത്യൻ-സുജ ദമ്പതികളുടെ മകൻ സജയ്് (20)ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ഒാടെ വീടിനടുത്ത പാട്ടക്കുളത്തിലാണ് അപകടം. പാറശ്ശാലയിൽനിന്നെത്തിയ ഫയർഫോഴ്സ് യുവാവിനെ കരക്കെത്തിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാര്യവട്ടം എൻജിനീയറിങ് കോളജിൽ ഇൻഫർമേഷൻ ടെക്‌നോളജിയിലെ രണ്ടാം വർഷ വിദ്യാർഥിയാണ് സജയ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. സജൻ ജ്യേഷ്ഠ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story