Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTഫാഷിസത്തിെൻറ വെല്ലുവിളികളെ അതിജീവിക്കാൻ എഴുത്തുകാർക്കാവണം -^ ആർ. രാമചന്ദ്രൻ എം.എൽ.എ
text_fieldsbookmark_border
ഫാഷിസത്തിെൻറ വെല്ലുവിളികളെ അതിജീവിക്കാൻ എഴുത്തുകാർക്കാവണം -- ആർ. രാമചന്ദ്രൻ എം.എൽ.എ കരുനാഗപ്പള്ളി: ഏതൊരു സമൂഹത്തിെൻറയും മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരകമാകുന്നത് കലയും സാഹിത്യ പ്രവർത്തനങ്ങളുമാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ. അതുകൊണ്ടുതന്നെ സാഹിത്യത്തെയും കലയെയും ഫാഷിസം എപ്പോഴും വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയിൽ നടന്നുവന്ന സാഹിത്യ ക്യാമ്പിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഫാഷിസം ഉയർത്തുന്ന എല്ലാത്തരം ഭീഷണിയെയും അതിജീവിക്കാൻ എഴുത്തുകാർക്കാവണമെന്നും അദ്ദേഹം പറഞ്ഞു. സർഗാത്മകത എന്നാൽ ആത്മാർഥതയാണെന്നും നമുക്ക് ലോകത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എല്ലാവരും സത്യസന്ധരായിരിക്കുക എന്നതാണെന്നും ക്യാമ്പിൽ പ്രഭാഷണം നടത്തിയ കഥാകൃത്ത് വി.ആർ. സുധീഷ് പറഞ്ഞു. അഹമ്മദ് മുസ്ലിം മോഡറേറ്ററായി. കെ.ജി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തിൽ കവി ചവറ കെ.എസ്. പിള്ള മുഖ്യ പ്രഭാഷണം നടത്തി. വി.ആർ. സുധീഷ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. കഥാപ്രസംഗ സപര്യയിൽ അമ്പതാണ്ട് പിന്നിട്ട തൊടിയൂർ വസന്തകുമാരിയെയും സാഹിത്യ അക്കാദമിയുടെ ചെറുകഥാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കൃഷ്ണ കുമാറിനെയും ചടങ്ങിൽ ആദരിച്ചു. അഡ്വ. പി.ബി. ശിവൻ അധ്യക്ഷത വഹിച്ചു. വി.പി. ജയപ്രകാശ് മേനോൻ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള, താലൂക്ക് കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, സ്റ്റേറ്റ് കൗൺസിൽ അംഗം ആർ.കെ. ദീപ, എ. സജീവ് എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പാണ് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നുവന്നത്. സാഹിത്യം, സംസ്കാരം, ജീവിതം എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ സാഹിത്യ വിദ്യാർഥികളുൾെപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story