Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTകാമ്പസ് ഇൻറര്‍വ്യൂ
text_fieldsbookmark_border
ഓച്ചിറ: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഓച്ചിറ ഗവ. ഐ.ടി.ഐയില്‍ ചൊവ്വാഴ്ച രാവിലെ 10ന് എല്‍ ആൻഡ് ഡി കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആഭിമുഖ്യത്തില്‍ വിവിധ ട്രേഡുകളിലേക്ക് നടത്തും. പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും കാര്‍പൻററി, മേസണ്‍ട്രി, ബാര്‍ബൈൻഡിങ്, സ്റ്റീല്‍ ഫിക്‌സിങ് എന്നീ ട്രേഡുകളിലേക്ക് അഞ്ചാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായം 18നും 35നും മധ്യേ. ഫോണ്‍: 0476 2691222. ഒറ്റപ്പെട്ട വയോധികന് വലിയകുളങ്ങര സബർമതി കെയർ ഹോം അഭയമൊരുക്കി ചിത്രം- കരുനാഗപ്പള്ളി: ജീവിതത്തിൽ ഒറ്റപ്പെട്ട വയോധികന് വലിയകുളങ്ങര സബർമതി കെയർ ഹോം അഭയമൊരുക്കി. കുലശേഖരപുരം ആദിനാട് വടക്ക് കൊച്ചുപുരയ്ക്കൽ തറയിൽ രാഘവനാചാരിയെയാണ് (66) കെയർ ഹോം ഏറ്റെടുത്തത്. ഇദ്ദേഹം ഇടക്കുളങ്ങരയിൽ വർഷങ്ങളായി വാടകക്ക് താമസിച്ചുവരുകയായിരുന്നു. മകൾ വിവാഹം കഴിച്ച് ഭർതൃവീട്ടിലാണ് താമസം. ഭാര്യ ഉപേക്ഷിച്ച് ബന്ധുവീട്ടിൽ പോയെന്നും പറയുന്നു. അപകടത്തെ തുടർന്ന് വലത് കാലിനുണ്ടായ മുറിവ് ഇപ്പോഴും ഭേദമായിട്ടില്ല. സാമൂഹിക പ്രവർത്തകനായ അനീസ് പോച്ചയിലാണ് രാഘവനാചാരിയുടെ ദുരിതകഥ സബർമതിയെ അറിയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖാ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനാനവാസ്, ശ്രദ്ധ ജീവകാരുണ്യ സംഘടനയുടെ ചെയർമാൻ അഡ്വ. സുധീർ കാരിയ്ക്കൽ, ഇസ്മയിൽ കുഞ്ഞ്, നിസാർ പൊയ്യക്കരേത്ത്, അനീസ് പോച്ചയിൽ എന്നിവരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ഏറ്റെടുത്ത് സബർമതി കോ-ഓഡിനേറ്റർ ബിജു മുഹമ്മദിനൊപ്പം അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story