Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശൂരനാട് തെക്കിൽ പെൻഷൻ...

ശൂരനാട് തെക്കിൽ പെൻഷൻ വിതരണം അവതാളത്തിൽ --^ മുസ്​ലിം ലീഗ്

text_fields
bookmark_border
ശൂരനാട് തെക്കിൽ പെൻഷൻ വിതരണം അവതാളത്തിൽ --- മുസ്ലിം ലീഗ് ശാസ്താംകോട്ട: സമ്പൂർണ പെൻഷൻ പഞ്ചായത്തെന്ന പ്രഖ്യാപനം നടത്തിയ ശൂരനാട് തെക്കിൽ പല കാരണങ്ങളാൽ പെൻഷൻ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിൽ പൂർണാവസ്ഥയിൽ ഭരണസ്തംഭനമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് എൻ.എൻ. റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്്ദുൽ സലാം മുകളുംപുറത്ത് അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല പ്രസിഡൻറ് കക്കാകുന്ന് എ. ഉസ്മാൻ കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് അബ്്ദുൽ അസീസ്, ദേശീയ കമ്മിറ്റി അംഗം അബ്്ദുൽ വഹാബ്, ഷെരീഫ് ഷാ, നിസാർ, റഫീഖ്, സൈഫുദ്ദീൻ, സുധീർ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് പതാരം സ്വാഗതവും അബ്്ദുൽ ലത്തീഫ് ആയിക്കുന്നം നന്ദിയും പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുകളുംപുറത്ത് അബ്്ദുൽ സലാം (പ്രസി.), സുധീർ (ജന.സെക്ര.), അബ്്ദുൽ ലത്തീഫ് ആയിക്കുന്നം (ട്രഷ.), അബ്്ദുൽ ലത്തീഫ് പതാരം, അബ്്ദുല്ല, നാസറുദ്ദീൻ, ഷെറിൻ റാവുത്തർ (വൈസ് പ്രസിഡൻറുമാർ), ഷംസുദ്ദീൻ, റഫീഖ്, നിസാർ, ഷെരീഫ് ഷാ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story