Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTഒാഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വീഴ്ചവരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം ^ദേശീയ മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ഒാഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വീഴ്ചവരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം -ദേശീയ മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന കത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാനും കമീഷൻ നിർദേശം നൽകി. എട്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാർ നൽകിയ ഹരജി പരിഗണിച്ചാണ് ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയത്. ഒാഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് തലസ്ഥാന ജില്ലയിലാണ്. നിരവധിപേർ മരിച്ചു. വള്ളവും വലയും ഉൾപ്പെടെ കോടികളുടെ വസ്തുവകകളാണ് നശിച്ചത്. കടലിലെ ന്യൂനമർദവും അത് ചുഴലിക്കാറ്റാകാനുള്ള സാഹചര്യവും മനസ്സിലാക്കി മത്സ്യത്തൊഴിലാളികളെ കടലിൽ പോകരുതെന്ന് അറിയിപ്പ് കൊടുക്കാൻ രാജ്യത്തെ മികച്ച ശാസ്ത്ര-സാേങ്കതിക സൗകര്യങ്ങൾ ഉള്ളപ്പോൾ അത് ശരിയായി ഉപയോഗപ്പെടുത്താത്തത് മനുഷ്യാവകാശ ലംഘനമെന്ന് ഹരികുമാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചത് ദുരന്തനിവാരണ അതോറിറ്റിക്കാണോ, കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story