Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:15 AM GMT Updated On
date_range 2018-05-21T10:45:00+05:30വിസ്മൃതിയിലേക്ക് മറഞ്ഞ് അത്താഴ കൊട്ട്
text_fieldsവള്ളക്കടവ്: മൊൈബല്‍ വ്യാപിക്കുന്നതിന് മുമ്പ് റമദാന്‍ മാസത്തിൽ ജില്ലയിലെ പല മുസ്ലിം പ്രദേശത്തെയും നോമ്പുകാരെ അത്താഴം കഴിക്കാനായി വിളിച്ചുണര്‍ത്തിയിരുന്നത് അത്താഴ കൊട്ടുകാരായിരുന്നു. ഇന്ന് അവർ വിസ്മൃതിയിലേക്ക് മറഞ്ഞെങ്കിലും പഴമക്കാരുടെ മനസ്സില്‍ ഇന്നും അത്താഴ കൊട്ടിെൻറ തുടിയുണരാറുണ്ട്. നോമ്പ് കാലത്ത് ഇത് ഒരു തൊഴിലാക്കിയവരായിരുന്നു അത്താഴ കൊട്ടുകാർ. അറബനമുട്ടിെൻറ താളത്തില്‍ അത്താഴകൊട്ടുകാര്‍ പാടിയിരുന്നത് മാപ്പിളപ്പാട്ടിെൻറയും നാഗൂര്‍ ഹനീഫയുടെ തമിഴ്പാട്ടിെൻറയും ഇശലുകളായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഇത്തരം സംഘങ്ങൾ നോമ്പ് കാലത്ത് ജില്ലയിലേക്ക് ചേേക്കറുക പതിവായിരുന്നു. തോളില്‍ സഞ്ചിയും കൈകളില്‍ അറബനമുട്ടും ചുണ്ടുകളില്‍ നാഗൂര്‍ ഹനീഫയുടെ പ്രസിദ്ധമായ 'തായും നഗരത്ത് വീഥിയിലെ എങ്ങള്‍ താഹ റസൂല്‍ നബീ നടക്കയിലെ'എന്ന ഗാനവുമായി ആവേശത്തോടെ നടന്നവര്‍ ഇന്ന് പുതിയ തലമുറക്ക് അന്യമായ കാഴ്ചയാണ്. ഇടറോഡുകളിലൂടെ അറബന കൊട്ടി തമിഴ്ചുവയുള്ള ഗാനവുമായി കടന്നുപോയിരുന്ന അത്താഴകൊട്ടുകാര്‍ പഴമക്കാരുടെ മനസ്സിൽ ഇന്നും മറക്കാത്ത ഓർമകളാണ്.
Next Story