Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗികൾക്ക് ആശ്വാസമായി...

രോഗികൾക്ക് ആശ്വാസമായി മെഡിക്കൽ കോളജിലെ ഡോണേഴ്സ് അക്കൗണ്ട്

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന ആയിരത്തിലേറെ രോഗികൾക്ക് ആശ്വാസമായി ആശുപത്രിയിലെ ഡോണേഴ്സ് അക്കൗണ്ട്. നിലവിൽ ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന റേഷൻ കാർഡ് ഉണ്ടായിട്ടും ഇവർക്ക് മറ്റ് ചികിത്സാ പദ്ധതികളിൽ ഉൾപ്പെടാത്തവർ, സർക്കാറി​െൻറ വിവിധ ചികിത്സാ പദ്ധതികളിൽ നിന്ന് ധനസഹായം ലഭിക്കാത്ത എ.പി.എൽ വിഭാഗത്തിലുള്ള റേഷൻ കാർഡുള്ള നിർധനരായ രോഗികൾ, കൂട്ടിരിപ്പുകാർ ഇല്ലാത്ത രോഗികൾ, തിരിച്ചറിയപ്പെടാൻ കഴിയാത്ത രോഗികൾ, റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ, അംഗീകൃത സ്പോൺസർമാരില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികൾ, സർക്കാർ അഭയകേന്ദ്രങ്ങളിൽനിന്ന് വരുന്നവർ, സർക്കാർ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന വ്യക്തമായ രജിസ്ട്രേഷനും നിയമാവലിയുമുള്ള അഭയകേന്ദ്രങ്ങളിൽ നിന്ന് വരുന്നവർ, സർക്കാർ ചികിത്സാ പദ്ധതികളിൽനിന്നുള്ള ധനസഹായം പൂർണമായും വിനിയോഗിക്കപ്പെടുകയും തുടർചികിത്സക്ക് വീണ്ടും പണം ആവശ്യമുള്ളവരുമായ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾ എന്നിവർക്ക് പരമാവധി 5000 രൂപ വരെ ഡോണേഴ്സ് അക്കൗണ്ടിൽനിന്ന് തുക അനുവദിക്കുന്നു. ഇതിനകംതന്നെ നൂറിലേറെ രോഗികൾക്ക് ഡോണേഴ്സ് ഫണ്ടിൽനിന്ന് സഹായം നൽകിയിട്ടുണ്ട്. നിർധനരായ രോഗികൾക്ക്, സങ്കീർണമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ, സർക്കാറിൽനിന്ന് ലഭിക്കാത്ത വില കൂടിയ ആൻറിബയോട്ടിക് മരുന്നുകൾ, കാൻസർ മരുന്നുകൾ, സ്കാൻ ചെയ്യുന്നതിനും, കാർഡിയോളജി ചികിത്സയിലെ ആൻജിയോ പ്ലാസ്റ്റി, ആൻജിയോഗ്രാം എന്നിവ ചെയ്യുന്നതിന് വേണ്ടിയാണ് കൂടുതലും തുക അനുവദിച്ചിട്ടുള്ളത്. കലക്ടർ ചെയർമാനായ മെഡിക്കൽ കോളജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടുമടങ്ങുന്ന കമ്മിറ്റിയാണ് ഡോണേഴ്സ് അക്കൗണ്ട് നിയന്ത്രിക്കുന്നത്. ഇതിലേക്ക് സെക്രട്ടറി, എച്ച്.ഡി.എസ്, മെഡിക്കൽ കോളജ് എന്ന വിലാസത്തിലോ, അക്കൗണ്ട് നമ്പർ: 67094604026, (എസ്.ബി.ഐ മെഡിക്കൽ കോളജ് ശാഖ ), IFSC: SBIN0070029 എന്ന നമ്പറിലോ സംഭാവനകൾ നൽകാം. ഈ അക്കൗണ്ടിൽ സംഭാവന നൽകുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ രസീത് കൈപ്പറ്റി ആദായ നികുതി ഇളവിന് ഉപയോഗിക്കപ്പെടാൻ സാധിക്കുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story