Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:11 AM GMT Updated On
date_range 2018-05-21T10:41:59+05:30ഈഴവ സമുദായത്തിന് പലതും നേടിയെടുക്കാൻ അറിവില്ലാതെ പോയി--^വെള്ളാപ്പള്ളി
text_fieldsഈഴവ സമുദായത്തിന് പലതും നേടിയെടുക്കാൻ അറിവില്ലാതെ പോയി---വെള്ളാപ്പള്ളി കൊട്ടാരക്കര: സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഈഴവ സമുദായത്തിന് അർഹതപ്പെട്ട പലതും നേടിയെടുക്കാനുള്ള അറിവ് ഇല്ലാതെ പോയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എൻ.ഡി.പി താലൂക്ക് യൂനിയനിൽ നടപ്പാക്കുന്ന 'അറിവ്' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സാമ്പത്തികമായും സാമൂഹികപരമായും പിന്നാക്കം നിൽക്കുന്നവർക്ക് പലവിധ ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നുണ്ട്. അതിനെക്കുറിച്ച് ബോധവത്കരിക്കാനാണ് അറിവ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊട്ടാരക്കര യൂനിയൻ പ്രസിഡൻറ് സതീഷ് സത്യപാലൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗമായ അഡ്വ. രവീന്ദ്രൻ, അഡ്വ. പി. അരുൾ, അഡ്വ. സജീവ് ബാബു എന്നിവർ സംസാരിച്ചു.
Next Story