Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:39 AM IST Updated On
date_range 21 May 2018 10:39 AM ISTഗൃഹസന്ദർശന പരിപാടിയുമായി സി.പി.എം
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാംവർഷത്തിലേക്ക് കടക്കുന്ന സർക്കാറിെൻറ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഗൃഹസന്ദർശന പരിപാടിയുമായി സി.പി.എം. 25, 26, 27 തീയതികളില്‍ ബ്രാഞ്ച് തലത്തില്‍ ഗൃഹസന്ദര്‍ശനപരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആദിവാസിപഞ്ചായത്തായ ഇടമലക്കുടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ 27ന് ഗൃഹസന്ദര്‍ശനം നടത്തും. എല്ലാ വീടുകളിലും കയറി വീട്ടുകാരുടെ ക്ഷേമം അന്വേഷിക്കുകയും അവര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയുമാണ് ലക്ഷ്യം. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുതല്‍ പാര്‍ട്ടി ബ്രാഞ്ചംഗങ്ങള്‍ വരെയുള്ളവർ ഇതിൽ പങ്കാളികളാകും. എല്‍.ഡി.എഫ് സര്‍ക്കാറിെൻറ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ഈ അവസരം വിനിേയാഗിക്കാനും പ്രവർത്തകർക്ക് സി.പി.എം നിർേദശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story