Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് അടിയന്തരമായി...

'റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം'

text_fields
bookmark_border
നെടുമങ്ങാട്: പഴകുറ്റി--ആനാട്--മന്നൂർകോണം വരെയുള്ള റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. റോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. മഴക്കാലത്തിന് മുമ്പ് റോഡി​െൻറ പണി ആരംഭിച്ചിെല്ലങ്കിൽ വരും ദിവസങ്ങളിൽ കാൽനട യാത്രപോലും ദുഷ്കരമാവും. അരുവിക്കര നിയോജക മണ്ഡലത്തിൽപെടുന്ന മന്നൂർകോണം മുതൽ പൊന്മുടി വരെ അറ്റകുറ്റപ്പണി ചെയ്യാൻ ഫണ്ട് അനുവദിച്ചെങ്കിലും വാമനപുരം മണ്ഡലത്തിൽപെടുന്ന പഴകുറ്റി മുതൽ മന്നൂർകോണം വരെയുള്ള ഭാഗം എന്തുചെയ്യുമെന്ന് വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല. അടിയന്തരമായി ഈ ഭാഗത്തെ അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ച് പണി ആരംഭിക്കാൻ തയാറായിെല്ലങ്കിൽ റോഡുപരോധമടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story