Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTമടവൂർ എൻ.എസ്.എസ് സ്കൂൾ: അവധിക്കാല ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റ് അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപനം കിളിമാനൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ് തു. എസ്.പി.സി പി.ടി.എ പ്രസിഡൻറ് വി. പ്രസന്നൻ അധ്യക്ഷതവഹിച്ചു. പള്ളിക്കൽ എസ്.ഐ ഗംഗാപ്രസാദ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ. സുചീന്ദ്രൻ, മാനേജർ ജി.കെ. ശശാങ്കൻ നായർ, പ്രഥമാധ്യാപക ചുമതലയുള്ള സുദർശനബാബു, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, എസ്.പി.സി െട്രയിനർമാരായ ബിനു, സിന്ധു, അധ്യാപക െട്രയിനർമാരായ സുനിൽ രാജ്, ദിവ്യ എന്നിവർ സംസാരിച്ചു. വിവിധ സെക്ഷനുകളിലായി കൗൺസലിങ് ക്ലാസ്, സെമിനാറുകൾ, ശിൽശാലകൾ, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസ്, സംവാദം എന്നിവ നടന്നു. സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ആദ്യ ബാച്ചിെൻറ (2016 -18) യാത്രയയപ്പും നടന്നു. മികച്ച കാഡറ്റുകൾക്ക് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ ഉപഹാരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story