Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:39 AM GMT Updated On
date_range 20 May 2018 5:39 AM GMTമെത്രാഭിഷേകം വിവിധ കർമപരിപാടികൾ നടത്തും
text_fieldsbookmark_border
കൊല്ലം: കൊല്ലം രൂപത നിയുക്ത മെത്രാൻ ഡോ. പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തും. ഹരിത ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. ജോസ് സെബാസ്റ്റ്യൻ, കൺവീനർ ഇ. എമേഴ്സൺ, സെക്രട്ടറി കല്ലട ദാസ് എന്നിവർ അറിയിച്ചു. രൂപതയിലെ 126 ഇടവകകളിലും 216 സ്ഥാപനങ്ങളിലുമായി 25,000 ഫലവൃക്ഷ, ഒൗഷധസസ്യങ്ങൾവെച്ചുപിടിപ്പിക്കും. അവ പരിപാലിക്കുന്നതിനു വേണ്ടുന്ന കർമപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യും. ഫലവൃക്ഷ ഒൗഷധ സസ്യങ്ങൾ വെച്ചുപിടിക്കുന്നതിെൻറ രൂപത തല ഉദ്ഘാടനം വാടി സെൻറ് ആൻറീസ് ദൈവാലയത്തിൽ ബുധനാഴ്ച രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. രൂപതയിലെ മുഴുവൻ ഇടവകകളിലുമായി യുവതി- യുവാക്കളെ കോർത്തിണക്കി രക്തദാന സേന രൂപവത്കരിക്കും. ഇതിെൻറ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രൂപത തല ഉദ്ഘാടനം ശനിയാഴ്ച കൊല്ലം രൂപത പാസ്റ്റർ സെൻററിൽ നടത്തും. 27ന് ഫാത്തിമാ മാതാ നാഷനൽ കോളജിൽ കൊല്ലം കൺട്രോൾ റൂം പൊലീസിെൻറ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട യുവതി-യുവാക്കൾക്ക് ജില്ലാ പൊലീസ് ട്രെയിനിങ് നൽകും. ജില്ലയിെല വിവിധ സാമൂഹിക പരിപാടികൾക്ക് ഉപകരിക്കുന്നനിലയിലാണ് ട്രെയിനിങ് നൽകുന്നത്. 29ന് 'ഇന്ത്യൻ ഭരണഘടനയും മത ന്യൂനപക്ഷങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും രൂപത ലീഗൽ ഫോറത്തിെൻറ ഉദഘാടനവും രൂപത ആസ്ഥാനത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story