Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലാവേദി സുവർണ ജൂബിലി...

കലാവേദി സുവർണ ജൂബിലി ആഘോഷം

text_fields
bookmark_border
അഞ്ചാലുംമൂട്: പെരിനാട് കോട്ടയ്ക്കകം കലാവേദി ഗ്രന്ഥശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ 18 മുതൽ 21 വരെ നടക്കും. 18ന് വൈകീട്ട് കലാജാഥ. 20ന് വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യും. മേയർ വി. രാജേന്ദ്രബാബു, എം. മുകേഷ് എം.എൽ.എ എന്നിവർ പ്രഭാഷണം നടത്തും. സമാപന സമ്മേളനം 21ന് സൈനുദീൻ പട്ടാഴി ഉദ്ഘാടനം ചെയ്യും. അംഗൻവാടികളിൽ തൈമാവും പൂമഴയും കളിക്കോപ്പുകളും എത്തിത്തുടങ്ങി അഞ്ചാലുംമൂട്: പുതിയ അധ്യയനവർഷത്തിൽ കളിച്ചുപഠിക്കാൻ അംഗൻവാടികളിൽ അങ്കണതൈമാവും അങ്കണപൂമഴയും കളിക്കോപ്പുകളും എത്തിത്തുടങ്ങി. സാമൂഹികനിതീ വകുപ്പി​െൻറ സഹായത്തോടെ അധ്യാപകർക്കുള്ള പഠനസഹായിയായ അങ്കണത്തൈമാവാണ് ഇത്തവണത്തെയും പുസ്തകം. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കളിക്കോപ്പുകളും വൈറ്റ് ബോർഡ്, മാർക്കർ പെൻ, ക്രയോൺസ്, സ്കെയിൽ, ബക്കറ്റ് തുടങ്ങി 21 ഇനങ്ങളെത്തിയത്. ചിലയിടങ്ങളിൽ റേഡിയോയും എത്തിയിട്ടുണ്ട്. എന്നാൽ, പ്രവേശനോത്സവ തീയതി രണ്ട് ദിവസത്തിനകം മാത്രമേ അറിയാൻ കഴിയുകയുള്ളൂവെന്ന് ഐ.സി.ഡി.എസ് അധികൃതർ പറഞ്ഞു. അംഗൻവാടികളിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പും സർട്ടിഫിക്കറ്റ് വിതരണവും ഉടനുണ്ടാകും. ഇതിനുള്ള സർട്ടിഫിക്കറ്റുകളും അംഗൻവാടികളിൽ എത്തിക്കഴിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story