കരൾ പകുത്തുനൽകാൻ ഭാര്യ; ചികിത്സക്ക്​​ മാർഗമില്ലാതെ യുവാവ്​

05:47 AM
17/05/2018
കുന്നിക്കോട്: കരള്‍ പകുത്ത് നല്‍കാന്‍ ജീവിത പങ്കാളിയുണ്ടെങ്കിലും സാമ്പത്തിക പരാധീനതകളാൽ ചികിത്സക്ക് ബുദ്ധിമുട്ടുകയാണ് കുന്നിക്കോട് സ്വദേശിയായ യുവാവ്. കുന്നിക്കോട് പുളിമുക്ക് തക്ബീറില്‍ റഷീദി​െൻറ മകന്‍ ഷാനവാസ് ആണ് (38) ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലായത്. 10 വര്‍ഷം മുമ്പ് മഞ്ഞപ്പിത്തം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സിക്കുകയും സുഖപ്പെടുകയും ചെയ്തു. എന്നാല്‍, തുടര്‍ന്ന് വിവിധ രോഗങ്ങള്‍ ഷാനവാസിന് പിടിപെട്ടു. പരിശോധനകൾക്കിടെയാണ് കരള്‍ രോഗമാണെന്നറിയുന്നത്. തുടര്‍ന്ന് കരള്‍ മാറ്റിവെക്കാന്‍ ഡോക്ടർമാർ നിര്‍ദേശിച്ചു. ഭര്‍ത്താവിന് കരള്‍ നല്‍കാന്‍ ഭാര്യ അജീനമോള്‍ തയാറാണ്. എന്നാല്‍, അതിനാവശ്യമായ ഭാരിച്ച ചെലവ് വഹിക്കാന്‍ ഈ നിർധന കുടുംബത്തിന് കഴിയില്ല. 50 ലക്ഷമാണ് ഓപറേഷനും തുടര്‍ചികിത്സക്കുമായി വേണ്ടിവരുന്നത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാനവാസി​െൻറ ഏകവരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍, അസുഖം കലശലായതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. പരിശോധനകള്‍ക്കും മരുന്നുകള്‍ക്കുമായി പ്രതിമാസം രണ്ട് ലക്ഷത്തോളമാണ് ചെലവാകുന്നത്. പണമില്ലാത്തതിനാല്‍ കൃത്യമായ പരിശോധനകള്‍ നടത്താറില്ല. എത്രയും വേഗം ഓപറേഷന്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ദുരിതം അനുഭവിക്കുന്ന ഈ കുടുംബം സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അജീനയുടെ പേരില്‍ സ്റ്റേറ്റ് ബാങ്കി​െൻറ കുന്നിക്കോട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 33252181529. ഐ.എഫ്.എസ് കോഡ്: SBIN0013315.
Loading...
COMMENTS