വിപണി കീഴടക്കി ഈത്തപ്പഴം

05:47 AM
17/05/2018
കൊല്ലം: റമദാനിലെ നോമ്പുതുറ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈത്തപ്പഴം. റമദാൻ പിറന്നതോടെ ഇൗത്തപ്പഴ വിപണിയും സജീവമായി. കടകളിലെല്ലാം നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. കിലോക്ക് 100 രൂപ മുതൽ 2200 രൂപ വരെ വിലയുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. ഈത്തപ്പഴങ്ങളുടെ രാജാവ് അജ്വ മുതൽ ജോർഡാനിൽ നിന്നുള്ള മെഡ്ജോൾവരെ വിപണിയിൽ എത്തിയിട്ടുണ്ട്. അജ്വ കിലോക്ക് 2200 രൂപയാണ് വില. വലിപ്പത്തിൽ മെഡ്ജോൾ ആണ് താരം. 1600 രൂപയാണ് കിലോയുടെ വില. ഒമാൻ, ഇറാൻ, സൗദി, ജോർഡാൻ, യു.എ.ഇ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണി കീഴടക്കിയത്. ഫർദ് ഈത്തപ്പഴത്തിനാണ് ആവശ്യക്കാർ ഏറെ. നോമ്പ് കാലമായതോടെ ഡ്രൈഫ്രൂട്‌സ് വിപണിയിലും ഉണർവ് പ്രകടമാണ്. ആഫ്രിക്കോട്ട്, വാൾനട്ട്, ബ്ലൂബെറി, കിവി, അത്തിപ്പഴം, പ്ലം തുടങ്ങിയ ഇനങ്ങളുടെ ഉണക്കപ്പഴങ്ങളും ലഭ്യമാണ്. 300 മുതൽ 3000 രൂപ വരെയാണ് വില. കാരക്കയും വിൽപനക്കായുണ്ട്.
Loading...
COMMENTS