എ.എസ്.ഐയെ ആക്രമിച്ച രണ്ടുപേരെ കൊട്ടിയം പൊലീസ് അറസ്​റ്റ്​ ചെയ്തു

05:47 AM
17/05/2018
കൊട്ടിയം: . ആദിച്ചനല്ലൂർ കുമ്മല്ലൂർ മാറാക്കുഴി ക്ഷേത്രത്തിന് സമീപം രതീഷ് ഭവനിൽ രതീഷ് (30), കുട്ടവിള ക്രിസ്ത്യൻ പള്ളിക്ക് സമീപം പട്ടരുവിള വീട്ടിൽ സാംതോമസ് (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.30 ഒാടെ ദേശീയപാതക്കരികിൽ കൊട്ടിയം ജങ്ഷന് കിഴക്കുവശമുള്ള ഹോട്ടലിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ സംഘം ഹോട്ടലിലെ പാത്രങ്ങളും മറ്റും തകർക്കുകയും അക്രമണം നടത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസിലെ എ.എസ്.ഐ സജി വെല്ലിങ്ടണ്ണിനെ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥി​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ്, തൃദീപ് ചന്ദ്രൻ, ജൂനിയർ എസ്.ഐ അരുൺ രവി, എ.എസ്.ഐ ഫിറോസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Loading...
COMMENTS