സെക്യൂരിറ്റി ജീവനക്കാർക്ക്​ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണം ^സെക്യൂരിറ്റി എംപ്ലോയീസ്​ യൂനിയൻ

05:47 AM
17/05/2018
സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണം -സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ കൊല്ലം: സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാർ തൊഴിൽ സംരക്ഷണവും സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥ നേരിടുകയാണെന്ന് നാഷനൽ സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മിനിമം വേതനംപോലും വ്യാപകമായി നിഷേധിക്കപ്പെടുന്നത് പരിഹരിക്കാൻ സർക്കാർ സത്വരനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വർഗീസ് വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇടയം മുരളി, ആർ. സോമൻപിള്ള, ജി. വിനോദ്, രാജേഷ് കോയിക്കൽ, കിളിക്കൊല്ലൂർ തുളസി, അച്ചൻകുഞ്ഞ്, മൺറോതുരുത്ത് എം. സലീം, വി. സിദ്ധാർഥൻ, കെ. ജോർജ് കുട്ടി, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS