സെമിനാർ സംഘടിപ്പിക്കും

05:47 AM
17/05/2018
പത്തനാപുരം: ഗാന്ധിഭവ​െൻറ സഹകരണത്തോടെ മനുഷ്യാവകാശ കമീഷൻ പത്തനാപുരം ഗാന്ധിഭവനിൽ 19ന് 'ജീവകാരുണ്യ പ്രവർത്തനങ്ങളും- അവകാശങ്ങളും' വിഷയത്തില്‍ സംസ്ഥാനതല സെമിനാർ നടത്തും. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് ഉദ്‌ഘാടനം ചെയ്യും. ഡെൽസ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ആർ. സുധാകാന്ത്, സി.ഡബ്ല്യു.സി അംഗം പി.എസ്.എം ബഷീർ, എച്ച്. രാജീവൻ, കെ. ധർമരാജൻ എന്നിവർ പങ്കെടുക്കും.12.30ന് നടക്കുന്ന സെമിനാർ പ്രഫ. മാടവന ബാലകൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്യും. സെയ്ദ് ഫൈസി അധ്യക്ഷത വഹിക്കും. രണ്ടുമുതൽ സംഘടനസംഗമം നടക്കും.
COMMENTS