ഹൈമാസ്​റ്റ്​ ലൈറ്റുകള്‍ നോക്കുകുത്തിയായി

05:47 AM
17/05/2018
കുന്നിക്കോട്: ടൗണിലെ . പ്രവര്‍ത്തനരഹിതമായിട്ട് ആറ് മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാവുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് കെ.എന്‍. ബാലഗോപാൽ എം.പിയുടെ വികസനഫണ്ടില്‍നിന്ന് തുക ചെലവഴിച്ചാണ് കുന്നിക്കോട് ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റി​െൻറ അറ്റകുറ്റപ്പണികളുടെയും മറ്റും ഉത്തരവാദിത്തം വിളക്കുടി പഞ്ചായത്തിനാണ്. ലൈറ്റ് സ്ഥാപിച്ച് മാസങ്ങള്‍ക്കകം തന്നെ പലവശങ്ങളിലെയും ബള്‍ബുകള്‍ തകരാറിലായി. ആദ്യകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന പഞ്ചായത്തധികൃതര്‍ പിന്നീട് ശ്രദ്ധിക്കാതെയായി. അതോടെ ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി മാറുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് വരെ രണ്ട് ഭാഗങ്ങളിലെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. ലൈറ്റ് തകരാറായതോടെ സാമൂഹികവിരുദ്ധ ശല്യവും വർധിച്ചിട്ടുണ്ട്. സന്ധ്യക്കും വെളുപ്പിനും യാത്രചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നതും പതിവാണ്. പുലര്‍ച്ചെയോടെയെത്തുന്ന പത്ര വിതരണക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. തകരാര്‍ പരിഹരിച്ച് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
Loading...
COMMENTS