Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:44 AM GMT Updated On
date_range 2018-05-17T11:14:57+05:30വനശ്രീ ആറ്റുമണൽ വിതരണോദ്ഘാടനം
text_fieldsഅഞ്ചൽ: കുളത്തൂപ്പുഴ വനശ്രീ ആറ്റുമണൽ വിതരണകേന്ദ്രത്തിൽ നിന്നുള്ള മണൽ വിതരണത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി കെ. രാജു നിർവഹിക്കും. വൈകീട്ട് 3.30ന് കുളത്തൂപ്പുഴ ഗ്രീൻവാലി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വി.എസ്.എസ് അംഗങ്ങൾക്കുള്ള സൗജന്യ പാചകവാതക കണക്ഷൻ വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും. കാർഷിക- തൊഴിൽ ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷും കൊല്ലായിൽ ഗവ. എൽ.പി.എസിന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ഷീജയും നിർവഹിക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും. സ്‌ക്രാപ് മർചൻറ്സ് അസോസിയേഷൻ മേഖലാ സമ്മേളനം അഞ്ചൽ: സ്‌ക്രാപ് മർചൻറ്സ് അസോസിയേഷൻ കൊട്ടാരക്കര മേഖലാ സമ്മേളനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജുസുരേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസ് പരീക്ഷയിലെ റാങ്ക് ജേതാവ് എസ്. സുശ്രീയെ ചടങ്ങിൽ അനുമോദിച്ചു. അസോസിയേഷൻ മേഖലാ പ്രസിഡൻറ് ഇ. താഹക്കുട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു, ഫൈസൽ കണ്ണാപറമ്പിൽ, ഷെമീർ പെരുമ്പാവൂർ, മുരുകൻ തേവർ, എ. റഹ്മത്തുള്ള എന്നിവർ സംസാരിച്ചു.
Next Story