Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:08 AM IST Updated On
date_range 17 May 2018 11:08 AM ISTപോരുവഴി ബാങ്കിലെ തട്ടിപ്പ് സെക്രട്ടറിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യു.ഡി.എഫ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
text_fieldsbookmark_border
ശാസ്താംകോട്ട: നിക്ഷേപകരുടെ ഒരു കോടി രൂപയിലധികം രൂപ വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും അപഹരിച്ച സംഭവത്തിൽ ഒളിവിൽ പോയ പോരുവഴി സഹകരണ ബാങ്ക് സെക്രട്ടറി രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ സ്റ്റേഷന് സമീപം ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പണം നഷ്ടമായ മുഴുവൻ നിക്ഷേപകർക്കും അത് തിരികെനൽകാൻ കോൺഗ്രസും യു.ഡി.എഫും ബാങ്ക് ഭരണസമിതിയും പ്രതിജ്ഞാബദ്ധമാണെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ എം.വി. ശശികുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, കാഞ്ഞിരവിള അജയകുമാർ, വൈ. ഷാജഹാൻ, പി.കെ. രവി, തുണ്ടിൽ നൗഷാദ്, കോശി പാറത്തുണ്ടിൽ, വൈ. നജീം, കെ. സുകുമാരൻ നായർ, സുഹൈൽ അൻസാരി, പ്രഫ. വിളയിൽ സലീം, അർത്തിയിൽ അൻസാരി, തോപ്പിൽ ജമാൽ, മുഹമ്മദ് ഖുറൈഷി, ശൂരനാട് സൈനുദീൻ, മുൻ ഭരണസമിതി പ്രസിഡൻറുമാരായ ജി.കെ. രഘുകുമാർ, ശൂരനാട് ഖലീൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story