Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:08 AM IST Updated On
date_range 17 May 2018 11:08 AM ISTജില്ലാ സഹകരണ ബാങ്ക് അപ്രൈസേഴ്സ് സംസ്ഥാന കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ സഹകരണ ബാങ്ക് അപ്രൈസേഴ്സ് സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയെ സ്വകാര്യമേഖലക്ക് അടിയറ െവച്ചിരിക്കുകയാണ്. കോർപറേറ്റ് ഭീമൻമാർ മാത്രം രാജ്യത്ത് പ്രവർത്തിച്ചാൽ മതിയെന്നതാണ് കേന്ദ്രനയം. ഇതിനെതിരെ ജീവനക്കാർ യോജിച്ച പോരാട്ടം നടത്തണം. സഹകരണ ജീവനക്കാരുടെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാറിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ടി.സി. പ്രദീപൻ, കെ.പി. കരുണാകരൻ, ചാല സുരേന്ദ്രൻ, പി.സി. പ്രഭാകരൻ, വി.പി. വിനോദൻ, ഒ. മധു, വി.പി. പ്രവീൺ, വി.പി. പ്രകാശൻ, കെ.സി. ജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story