Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:05 AM IST Updated On
date_range 17 May 2018 11:05 AM ISTകേന്ദ്ര സർക്കാർ തൊഴിലാളി േദ്രാഹനയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കും ^എ.ഐ.ടി.യു.സി
text_fieldsbookmark_border
കേന്ദ്ര സർക്കാർ തൊഴിലാളി േദ്രാഹനയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കും -എ.ഐ.ടി.യു.സി തിരുവനന്തപുരം: രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾ അംഗങ്ങളായിട്ടുള്ള ഇ.എസ്.ഐ, േപ്രാവിഡൻറ് ഫണ്ട് തുടങ്ങിയ പദ്ധതികൾ ലയിപ്പിക്കുന്നതിനും വിവിധ നിയമങ്ങൾ ഒന്നിപ്പിച്ച് പുതിയ ലേബർകോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാറിെൻറ തൊഴിലാളി േദ്രാഹനയങ്ങൾക്കെതിരായി പ്രതിഷേധം ഉയർത്താൻ എ.ഐ.ടി.യു.സി സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കിട്ടിക്കൊണ്ടിരുന്ന എല്ലാ ചികിത്സ ആനുകൂല്യങ്ങളും നഷ്ടപ്പെടുകയാണ്. േപ്രാവിഡൻറ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ തൊഴിലാളികളുടെ സാമൂഹികസുരക്ഷാപദ്ധതികൾ നഷ്ടപ്പെടുന്ന സാഹചര്യം ഏറ്റവും അപകടകരവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. യോഗത്തിൽ വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.വി. കൃഷ്ണൻ, താവം ബാലകൃഷ്ണൻ, പി. സുബ്രണ്യം, കെ. മല്ലിക, കെ.സി. ജയപാലൻ, വിജയൻ കുനിശ്ശേരി, പി. രാജു, പി.കെ. കൃഷ്ണൻ, വി.ബി. ബിനു, വാഴൂർ സോമൻ, എം.വി. വിദ്യാധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story