Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാതൃമൊഴി തന്നെയല്ലേ...

മാതൃമൊഴി തന്നെയല്ലേ 'മാതൃഭാഷ'?

text_fields
bookmark_border
തിരുവനന്തപുരം: 15 കൊല്ലം അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലെ സാമ്പ്രദായികമായ, വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത വിദ്യാഭ്യാസ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്തുന്ന അധ്യാപികയും തിയറ്റർ ആക്ടിവിസ്റ്റുമായ സിന്ധു സാജൻ, ആ സമൂഹത്തിനിടയിലെ ഭാഷാപരവും സാംസ്കാരികവുമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്തു നിർമിച്ച ഡോക്യുഫിക്ഷൻ ചിത്രമാണ് 'അഗ്ഗെഡു നായഗ'(മാതൃമൊഴി). ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ 'മലയാളം ഷോർട്ട് ഫിലിംസ്'വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു. സിന്ധു പറയുന്നു: 2003ലാണ് ഞാൻ അട്ടപ്പാടിയിലെത്തുന്നത്. മൂവായിരത്തിലധികം കുട്ടികൾക്ക് ഭാഷ തന്നെയായിരുന്നു പ്രശ്നം. അവരുടെ പ്രാദേശിക ഭാഷ ഞാൻ പഠിച്ച് അവരുമായി സംവദിക്കാൻ ശ്രമിച്ചപ്പോൾ ഊർജമായ പ്രതികരണമാണ് ലഭിച്ചത്. അവരെ മുഖ്യധാരയിലേക്കെത്തിക്കുന്ന ശ്രമത്തിൽ അധ്യാപകരും വിദ്യാഭ്യാസ സമ്പ്രദായവും പരാജയപ്പെടുന്നു. ഈ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാൻ ഏറ്റവും മികച്ചത് ദൃശ്യമാധ്യമം തന്നെയാണെന്ന് തോന്നി. അതാണ് ചിത്രത്തിലേക്കുള്ള തുടക്കം. വൈവിധ്യങ്ങളുടെ ഈ സമൂഹത്തിൽ വിദ്യാഭ്യാസത്തി​െൻറ മാധ്യമം മലയാളം, തമിഴ് എന്നിവയിലേക്ക് ചുരുക്കപ്പെടുമ്പോൾ, അവരുടെ സ്വന്തം മാതൃഭാഷകൾക്ക് സ്ഥാനമില്ലാതെ വരുമ്പോൾ, അവർക്ക് അവരെ തന്നെ നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, അമ്മ എന്ന വാക്കിന് ഒരു പ്രാദേശിക ഭാഷയിൽ അർഥം അച്ഛൻ എന്നാണ്. ഈ കുട്ടിയോട് അമ്മയുടെ പേര് ചോദിച്ചാൽ കുട്ടി സ്വാഭാവികമായും പിതാവി​െൻറ പേര് പറയും, അപ്പോൾ തന്നെ സ്വന്തം അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ പോലും കുട്ടിക്ക് കഴിവില്ല എന്നവർ വിധിയെഴുതും. അവർക്ക് പരിഗണനയല്ല നൽകേണ്ടത്, മറിച്ചു നമ്മോടൊപ്പം ചേർത്തുനിർത്താനുള്ള മനോഭാവമാണ് നമുക്ക് വേണ്ടത്. Clip.jpg Poster.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story