മെഡിസിറ്റിയിൽ റമദാൻ ക്ലിനിക് തുടങ്ങി

05:47 AM
16/05/2018
ATTN പടം.... കൊല്ലം: റമദാൻ നോമ്പുകാലത്ത് ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് അടിയന്തരചികിത്സ ലഭ്യമാക്കുന്നതിനായി ട്രാവൻകൂർ മെഡിസിറ്റിയിൽ റമദാൻ ക്ലിനിക് ആരംഭിച്ചു. വ്രതമനുഷ്ഠിക്കാൻ തയാറെടുക്കുന്ന രോഗികളും ശാരീരിക അവശതകൾ ഉള്ളവരും ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. നൈജു അജുമുദ്ദീൻ സ്വാഗതം പറഞ്ഞു. ക്വയിലോൺ മെഡിക്കൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ സലാം റമദാൻ മുന്നൊരുക്കങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. റമദാൻ ക്ലിനിക്കി​െൻറ ഉദ്ഘാടനം മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദ് നിർവഹിച്ചു. സീനിയർ കൺസൾട്ടൻറ് ഫിസിഷ്യൻ ഡോ. നസിമുദ്ദീൻ, സീനിയർ ഫിസിഷ്യൻ ഡോ. ഹുസൈൻ ഖാൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. സുദയകുമാർ, എൻഡോ ൈക്രനോളജിസ്റ്റ് ഡോ. അജീഷ് ടി.പി, നെേഫ്രാളജിസ്റ്റ് ഡോ. ശ്രീദാസ് ഗോപാലകൃഷ്ണൻ, മെഡിക്കൽ ഗ്യാസ്േട്രാ എൻററോളജിസ്റ്റ് ഡോ. അജിത് റോണി എന്നിവർ ക്ലാസെടുത്തു. നോമ്പുകാലത്ത് അടിയന്തര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ ചികിത്സ ലഭ്യമാക്കുന്നതിനായി റമദാൻ ക്ലിനിക്കുമായി ബന്ധപ്പെടാം. ഫോൺ: 9447032909.
Loading...
COMMENTS