നാല്​ വാഹനാപകടം; ഒരാൾ മരിച്ചു, നാലുപേർക്ക്​ പരിക്ക്

05:47 AM
16/05/2018
കൊല്ലം: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നാല് വാഹനാപകടങ്ങളിൽ ഒാരാളുടെ ജീവൻ നഷ്ടപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയും ഉച്ചക്കുമായിരുന്നു അപകടങ്ങൾ. താലൂക്ക് കച്ചേരി ജങ്ഷനിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനാണ് മരിച്ചത്. തോപ്പിൽകടവ് ജങ്ഷനിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കില്ല. കൊല്ലം എസ്.എൻ കോളജ് ജങ്ഷനിൽ ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ഷാഹിദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടൻനടയിൽ നിയന്ത്രണംവിട്ട പിക്അപ് വാനിടിച്ച് വഴിയാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.
Loading...
COMMENTS