Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 6:11 AM GMT Updated On
date_range 15 May 2018 6:11 AM GMTകെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
ചവറ: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് സ്കൂട്ടർ, ബൈക്ക് യാത്രക്കാരായ നാല് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ ചവറ ചോലയിൽ വീട്ടിൽ രഘു (58), മകൾ രാഖി (23), ബൈക്ക് യാത്രികരായ കൊല്ലം അയത്തിൽ പ്രമോദ് നിവാസിൽ പ്രതാപൻ (62), ഭാര്യ രേണുക (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതര പരിക്കേറ്റ രഘുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ടൈറ്റാനിയം ജങ്ഷന് വടക്ക് ജലനിധിയുടെ വാട്ടർടാങ്കിന് മുന്നിലായി ഞായറാഴ്ച രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് അതേദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ തട്ടി. ഇതിനെതുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്തുകൂടി പോകുകയായിരുന്ന ബൈക്കിലിടിച്ച് രണ്ട് വാഹനങ്ങളും റോഡിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ അഘാതത്തിലാണ് നാലുപേർക്കും പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story