Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎറണാ​കുളം^ അങ്കമാലി...

എറണാ​കുളം^ അങ്കമാലി അതിരൂപതക്ക്​ തലവേദനയായി പുതിയ ഭൂമിവിവാദം

text_fields
bookmark_border
എറണാകുളം- അങ്കമാലി അതിരൂപതക്ക് തലവേദനയായി പുതിയ ഭൂമിവിവാദം കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തിന് അന്ത്യമായെന്ന് ആശ്വസിക്കുന്നതിനിടെ സഭാ അധികൃതർക്ക് തലവേദനയായി പുതിയ ആരോപണം. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി ത​െൻറ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്‌ട്രേഷൻ ചെയ്തുനല്‍കിയെന്ന് ആരോപിച്ച് ആർച് ഡയോസിയൻ മൂവ്മ​െൻറ് േഫാർ ട്രാൻസ്പരൻസി (എ.എം.ടി) എന്ന അൽമായ സംഘടന രംഗത്തെത്തി. 2016ല്‍ നടത്തിയ റീ രജിസ്‌ട്രേഷ​െൻറ രേഖകളും എ.എം.ടി പുറത്തുവിട്ടിട്ടുണ്ട്. നേരേത്ത, സഭ ഭൂമിയിടപാട് വിവാദത്തിൽ കർദിനാളിനെതിരെ രംഗത്തുവന്ന വിശ്വാസികളുടെ കൂട്ടായ്മയാണ് എ.എം.ടി. 22,50,500 രൂപയുടെ ഇടപാടാണ് നടന്നതെന്ന് രേഖകളില്‍ ഉണ്ടെങ്കിലും തുക സഭയുടെ അക്കൗണ്ടില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. നേരേത്ത, സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവയുടെ സാന്നിധ്യത്തിലാണ് ഇടപാട് നടന്നതെന്നും എ.എം.ടി ആക്ഷേപിക്കുന്നു. അതിരൂപതയുടെ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയത്. വിഷയത്തില്‍ പരാതിയുമായി െപാലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. വീടുകള്‍ കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥ ഉണ്ടായിരിേക്ക, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഈ വീട് ആലഞ്ചേരി കുടുംബത്തില്‍പെട്ട മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ആരോപണം. കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം ആലഞ്ചേരി കുടുംബത്തി​െൻറ കൈയില്‍ എത്തിയെന്നാണ് എ.എം.ടി ആരോപിക്കുന്നത്. അതിനിടെ, ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്. എറണാകുളത്തെ സ​െൻറ് മേരീസ് ബസിലിക്ക അടക്കം പ്രധാനപ്പെട്ട പള്ളികളുടെ മുന്നിലെല്ലാം കര്‍ദിനാളിനെതിരെ പോസ്റ്റർ പതിച്ചിട്ടുണ്ട്. വാർത്ത അടിസ്ഥാനരഹിതമെന്ന് അതിരൂപത കൊച്ചി: തൃക്കാക്കര കാർഡിനൽ നഗറിലെ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് എറണാകുളം-അങ്കമാലി അതിരൂപത വാർത്തക്കുറിപ്പിൽ അറിയിച്ചു. 45 വർഷം മുമ്പ് കർദിനാൾ ജോസഫ് പാറേക്കാട്ടിലി​െൻറ നേതൃത്വത്തിൽ മുപ്പതോളം വീടുകൾ കാർഡിനൽ നഗറിൽ നിർമിച്ചിരുന്നു. അതിരൂപതയുടെ കീഴിലുള്ള കാർഡിനൽ സ്കൂൾ, ഭാരതമാതാ കോളജ് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കുടുംബസമേതം താമസിക്കാനുള്ള ക്വാർേട്ടഴ്സുകളായിരുന്നു ഇത്. ഭൂരിഭാഗം വീടുകളും അത്തരത്തിൽ ഉപേയാഗിച്ചു. ശേഷിച്ചവ വിൽക്കാൻ അതിരൂപത കച്ചേരി പത്രപരസ്യം നൽകി. സ്ഥലം സ്വീകരിക്കുന്നവർക്ക് പണം അടച്ചുതീരുന്ന മുറക്ക് അതിരൂപത പ്രൊക്യൂറേറ്റർ രജിസ്ട്രേഷൻ ചെയ്തു നൽകിയിരുന്നു. പരസ്യം കണ്ട് എത്തി സ്ഥലം വാങ്ങിയ ഫിലിപ്പോസ് ജോർജ് ആലഞ്ചേരി എന്നയാൾക്ക് മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി ബന്ധമോ പരിചയമോ ഇല്ല. അന്ന് സ്ഥലത്തി​െൻറ രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. ഫിലിപ്പോസ് ജോർജ് ആലഞ്ചേരി ത​െൻറ കാലശേഷം മക്കളിലൊരാളായ ജയിംസിന് സ്ഥലം നൽകി. ജയിംസി​െൻറ മരണശേഷം ഭാര്യക്കും മക്കൾക്കുമായി സ്ഥലം രജിസ്റ്റർ ചെയ്തുകൊടുക്കാൻ അതിരൂപതയെ സമീപിച്ചിരുന്നു. നാളുകൾക്ക് മുമ്പുനടന്ന ക്രയവിക്രയത്തിൽ അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ ത​െൻറ ജോലി നിർവഹിക്കുക മാത്രമാണ് ജോർജ് ആലഞ്ചേരി ചെയ്തത്. ഇതുസംബന്ധിച്ച കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. പേരുകളിലെ സാമ്യം മറയാക്കി സത്യം അന്വേഷിക്കാതെ ബോധപൂർവം ഒരാളെ വ്യക്തിഹത്യ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story