Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളത്തട്ടുകള്‍...

കളത്തട്ടുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

text_fields
bookmark_border
പത്തനാപുരം: ചരിത്ര സ്മാരകങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളുമായ കളത്തട്ടുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തട്ടുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പാണ്ടിത്തിട്ട, കുര എന്നിവിടങ്ങളിലെ കളത്തട്ടുകൾക്കാണ് നാശം നേരിടുന്നത്. മുന്‍ തലമുറക്കാര്‍ നടത്തിവന്നിരുന്ന ഗ്രാമസഭകളെന്ന നാട്ടുകൂട്ടത്തി​െൻറ പ്രധാന വേദികളായിരുന്നു നാടി​െൻറ സാംസ്‌കാരിക പൈതൃകങ്ങളായ കളത്തട്ടുകള്‍. ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് കാല്‍നടയായി വരുന്നവരുടെ വിശ്രമകേന്ദ്രങ്ങളുമായിരുന്നു ഇവ. ഇതിനോട് ചേര്‍ന്ന് ചുമടുതാങ്ങിയും ഉണ്ടായിരുന്നു. ചന്തയിലേക്കും മറ്റും സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകുന്നവര്‍ ഇവ ചുമടുതാങ്ങിയിൽ െവച്ചതിനുശേഷം കളത്തട്ടില്‍ വിശ്രമിക്കും. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം നോക്കിയാണ് പണ്ട് കളത്തട്ട് നിര്‍മിച്ചിരുന്നത്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ച് ഓട് പാകിയിട്ടുള്ള കളത്തട്ടുകള്‍ മണ്‍മറഞ്ഞുപോയ സംസ്‌കാരത്തി​െൻറ തിരുശേഷിപ്പുകളാണ്. തൂണുകളില്‍ കൊത്തുപണികളോട് കൂടിയ ഇവ കാണാണ്‍ ഏറെ ഭംഗിയുമാണ്.നാട്ടിലെ ചില പ്രമാണികളാണ് ഇതു നിര്‍മിച്ച് നല്‍കിയിരുന്നത്.പുതുതലമുറകള്‍ക്ക് ഇന്നും കൗതുകമുണര്‍ത്തുന്ന ഇത്തരം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പോ, ത്രിതല പഞ്ചായത്തുകളോ ഫലപ്രദമായ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story