Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:14 AM GMT Updated On
date_range 2018-05-15T10:44:59+05:30കുട്ടികളുടെ കലാഗ്രാമം ഉദ്ഘാടനം ഞായറാഴ്ച
text_fieldsകുണ്ടറ: കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് കുണ്ടറ ആരംഭിക്കുന്ന കുട്ടികളുടെ കലാഗ്രാമത്തിെൻറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഇളമ്പള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വൈകീട്ട് മൂന്നിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. കലാഗ്രാമം ഡയറക്ടർ എ. ബേബി അധ്യക്ഷതവഹിക്കും. ചലച്ചിത്ര നടൻ കുണ്ടറ ജോണി, നാടകനടൻ കുണ്ടറ ബാബു, ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ എൽ.ടി. മറാട്ട് എന്നിവരെ ആദരിക്കും. ആനന്ദ് ഭൈരവ് ശർമ വോക്കോ വയലിൻ അവതരിപ്പിക്കും.
Next Story