Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:08 AM GMT Updated On
date_range 15 May 2018 5:08 AM GMTഅഞ്ജുവിെൻറ മരണം: മാതാവ് ഗവർണർക്ക് നിവേദനം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ കേസ് സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ മാതാവ് ഗവർണർക്ക് നിവേദനം നൽകി. തിരുവല്ലം മേനിലം ചെമ്മണ്ണുവിള പുത്തൻവീട്ടിൽ എൽ. ശോഭനയുടെ മകൾ അഞ്ജു ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ സംഭവത്തിലാണ് നിവേദനം നൽകിയത്. 2014 മേയ് 10ന് വിവാഹിതയായ അഞ്ജുവിനെ 2017 ഫെബ്രുവരി 22നാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവ് ശ്രീക്കുട്ടൻ എന്ന ഗിരീഷിെൻറയും ഭർതൃമാതാവിെൻറയും നിരന്തര പീഡനത്തിനൊടുവിലാണ് അഞ്ജു തൂങ്ങിമരിച്ച നിലയിൽ ഭർതൃഗൃഹത്തിൽ കാണപ്പെട്ടതെന്ന് ശോഭന ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story