Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൃദയവും വൃക്കകളും...

ഹൃദയവും വൃക്കകളും തകരാറിൽ; നിർധനൻ സഹായം തേടുന്നു

text_fields
bookmark_border
തിരുവനന്തപുരം: ഹൃദയത്തിനൊപ്പം വൃക്കകളും തകരാറിലായ നിർധനൻ സുമനസ്സുകളുടെ സഹായം തേടുന്നു. കാട്ടാക്കട പൂവച്ചൽ സ്വദേശിയായ ഹർഷകുമാർ ആണ് (43) അടിയന്തര ചികിത്സക്ക് സഹായം തേടുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് അടിയന്തര ശസ്ത്രക്രിയയും നിരന്തരം ഡയാലിസിസും ആവശ്യമുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. സ്വന്തമായി വീടോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത ഹർഷകുമാർ മലയിൻകീഴ്, അരുവിപ്പാറയിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ചികിത്സക്കും ശസ്ത്രക്രിയക്കും ലക്ഷങ്ങൾ ചെലവുവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അടിയന്തരമായി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തുടങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സഹായം സ്വീകരിക്കാൻ എസ്.ബി.െഎ കാട്ടാക്കട, കോളജ് റോഡ് ബ്രാഞ്ചിൽ ഹർഷകുമാറി​െൻറ പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6710200238, െഎ.എഫ്.എസ്.സി: SBIN0070040.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story