Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 5:02 AM GMT Updated On
date_range 2018-05-13T10:32:59+05:30ശുദ്ധീകരണം വഴിപാടായപ്പോൾ ജലഅതോറിറ്റി കഥ മെനയുന്നു
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ടയിലെ ജലഅതോറിറ്റിയുടെ ശുദ്ധീകരണി വഴിയുള്ള ജലശുദ്ധീകരണം വഴിപാടായപ്പോൾ തടാകത്തിലെ വെള്ളത്തിൽ ഇരുമ്പ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന ആധികാരികതയില്ലാത്ത വാദവുമായി ജലഅതോറിറ്റി. കല്ലടപദ്ധതിയുടെ കനാൽ വെള്ളത്തിലും തടാകത്തിലെ ഇരുമ്പ് ബാക്ടീരിയയെ കണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ശാസ്താംകോട്ടയിൽ നിന്നുള്ള പ്രാദേശിക കുടിവെള്ള പദ്ധതിയിലേക്ക് കുറേ നാളായി വെള്ളമെടുക്കുന്നത് കല്ലട പദ്ധതിയുടെ കനാലിൽ നിന്നാണ്. മനക്കരയിൽ ഇതിനായി തടയണയും പമ്പ് ഹൗസും നിർമിച്ചിട്ടുണ്ട്. ശുദ്ധജല തടാകത്തിലെ വെള്ളം എന്ന് പറഞ്ഞാണ് ഇൗ വെള്ളം പമ്പ് ചെയ്ത് ക്ലോറിനേഷൻ നടത്തി വിതരണം ചെയ്യുന്നത്. 60 കിലോമീറ്ററിലധികം ദൂരം തുറന്ന കനാലിലൂടെ മാലിന്യംവഹിച്ചാണ് വെള്ളം ഒഴുകിയെത്തുന്നത്. പേരിന് മാത്രം ശുദ്ധീകരിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന ഇൗ വെള്ളം തിളക്കുേമ്പാൾ പതയുന്നത് പതിവാണ്. ഇൗ ആക്ഷേപം ഉന്നയിക്കുന്നവരോടാണ് തടാകത്തിലെ ഇരുമ്പ് ബാക്ടീരിയയാണ് ഇതിന് കാരണമെന്ന് ജലഅതോറിറ്റി പറയുന്നത്. കനാൽവെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്യുന്ന ചവറ-പന്മന തേവലക്കര പദ്ധതിയിലെ സ്ഥിതിയും സമാനമാണ്. ഇതേസമയം, ശുദ്ധജലതടാകത്തിലെ വെള്ളം ലഭ്യമാകുന്ന കൊല്ലം കോർപറേഷനിലും പരിസരപ്രദേശങ്ങളിലും വെള്ളത്തിെൻറ ഗുണമേന്മയെപ്പറ്റി പരാതി ഉയരുന്നില്ല എന്നതും ശ്രദ്ധേയം. കോർപറേഷൻ മേഖലകളിലേക്ക് ശുചീകരണം നടത്തി ശുദ്ധജലതടാകത്തിലെ വെള്ളം എത്തിക്കുന്ന ജലഅതോറിറ്റി ഗ്രാമപ്രദേശങ്ങളിൽ കനാൽവെള്ളം ഒരു ചാക്ക് ക്ലോറിെൻറ മാത്രം ബലത്തിൽ ശുദ്ധീകരിച്ച് എത്തിക്കുകയാണ്. ജലഅതോറിറ്റിയുടെ ശാസ്താംകോട്ടയിലെ ലാബിൽ പരിശോധിച്ചാണ് 'ഇരുമ്പ് ബാക്ടീരിയയെ' അധികൃതർ സ്ഥിരീകരിച്ചത്. ഇത്രമേൽ സാേങ്കതികസൗകര്യങ്ങൾ ലാബിൽ ഇല്ലെന്നതാണ് വസ്തുത. കള്ളക്കളി പുറത്തായതോടെ പഞ്ചായത്ത് അംഗം ദിലീപ് കുമാറിെൻറ നേതൃത്വത്തിൽ കനാൽ ജലം പമ്പ് ചെയ്യുന്നത് തടഞ്ഞു. തടാകത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് എറണാകുളത്തെ ഗവ. അനലിറ്റിക്കൽ ലാബിലേക്ക് അയക്കാൻ ജലഅതോറിറ്റി തയാറാവുകയും ചെയ്തു. തടാകത്തിൽ നിന്നുള്ള പമ്പിങ് നിർത്തിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളിൽ ആശങ്കയുയർത്താനുള്ള നീക്കവും സജീവമാണ്.
Next Story