Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 5:02 AM GMT Updated On
date_range 13 May 2018 5:02 AM GMTമെഡിസിറ്റിയിൽ സെമിനാറും മെഡിക്കൽ ക്യാമ്പും
text_fieldsbookmark_border
കൊല്ലം: ട്രാവൻകൂർ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ അവബോധം നൽകുന്നതിനും നോമ്പിന് തയാറെടുക്കുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനും ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ സൗജന്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തും. ജീവിതശൈലീ രോഗങ്ങളുള്ളവർ മരുന്നുകളുടെ സമയക്രമീകരണത്തിലും ആഹാരനിയന്ത്രണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ വിശദീകരിക്കും. നോമ്പുകാലത്ത് ശരീരത്തിെൻറ പ്രതിരോധശേഷി നിലനിർത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും ലഭിക്കും. രജിസ്േട്രഷനും ഡോക്ടേഴ്സ് കൺസൾട്ടേഷനും സൗജന്യമാണ്. സൗജന്യ രജിസ്േട്രഷന് ഫോൺ: 9447032909, 9447032395.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story