Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:38 AM GMT Updated On
date_range 12 May 2018 5:38 AM GMTപുരാണപാരായണ കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കും ^ മന്ത്രി
text_fieldsbookmark_border
പുരാണപാരായണ കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കും - മന്ത്രി കൊല്ലം: പുരാണപാരായണ കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഇടപെടൽ നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. അഖില കേരള പുരാണപാരായണ കലാസംഘടനയുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിെൻറ ഭാഗത്ത് നിന്ന് എല്ലാ സഹായവും അവർക്ക് ഉണ്ടാകും. ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. പുരാണ ഇതിവൃത്തം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിൽ സംഘടനയുടെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ചിന്നക്കടയിൽ നിന്ന് ആരംഭിച്ച ജാഥയിൽ നിരവധി പ്രവർത്തകർ പെങ്കടുത്തു. പ്രസിഡൻറ് വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വാസു മുഖത്തല, ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, പേരൂർ അപ്പുക്കുട്ടൻപിള്ള, കെ.പി. സജിനാഥ്, കാക്കക്കോട്ടൂർ മുരളി, ഷീലാ വാസുദേവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story