Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:38 AM GMT Updated On
date_range 2018-05-12T11:08:59+05:30കഷ്ടപ്പാടുകളെ അതിജീവിച്ച് അമല്‍ വിജയത്തിെൻറ നെറുകയിൽ
text_fieldsപത്തനാപുരം: വീട്ടിലെ ദുരിതവും കഷ്ടപ്പാടുകളും അതിജീവിച്ച് അമല്‍ രാജ് കയറിയത് വിജയത്തിെൻറ നെറുകയിലേക്ക്. ഹയര്‍ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും കരസ്ഥമാക്കിയാണ് ഉന്നതവിജയം സ്വന്തമാക്കിയത്. പത്തനാപുരം നെടുംപറമ്പിൽ തോപ്പിൽ വീട്ടിൽ ടി.വി. രാജെൻറയും അജിതയുടെയും മകനാണ്. പട്ടാഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച ഇൗമിടുക്കൻ 97 ശതമാനം മാർക്കാണ് നേടിയത്. പരീക്ഷസമയത്താണ് മാതാവ് അജിതക്ക് അർബുദരോഗമാണെന്നറിയുന്നത്. രോഗത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ മാതാവും പിതാവും പകച്ചുപോയപ്പോൾ അവർക്ക് ധൈര്യംപകർന്നതും അമലാണ്. തൃശൂർ സ്വദേശികളായ അമലിെൻറ കുടുംബം 25 വർഷമായി പത്തനാപുരത്ത് വാടക വീടുകളിൽ കഴിഞ്ഞുവരികയാണ്. ഫോട്ടോഗ്രാഫറായ രാജെൻറ ഏകവരുമാനമാണ് കുടുംബത്തിെൻറ ആശ്രയം. വീടിെൻറയും കടയുടെയും വാടകയും അമ്മയുടെ ചികിത്സാചെലവും വീട്ടിലെ പ്രാരബ്ധങ്ങൾ വർധിപ്പിച്ചു. ട്യൂഷൻ ഇല്ലാതിരുന്ന അമലിന് അധ്യാപകരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഉന്നതവിജയത്തിന് സഹായകമായത്. ചരിത്ര വിഷയത്തിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന അമലിന് കുടുംബപശ്ചാത്തലം അതിന് അനുവദിക്കുന്നിെല്ലന്നതാണ് സത്യം.
Next Story