Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:38 AM GMT Updated On
date_range 2018-05-12T11:08:59+05:30മനുവിെൻറ മരണത്തിലെ ദുരൂഹത അന്വേഷിക്കണം ^ബിന്ദു കൃഷ്‌ണ
text_fieldsമനുവിെൻറ മരണത്തിലെ ദുരൂഹത അന്വേഷിക്കണം -ബിന്ദു കൃഷ്‌ണ കൊട്ടാരക്കര: അനധികൃത മദ്യവിൽപന നടത്തിയ കേസില്‍ കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പ്രതി കൊട്ടാരക്കര വല്ലം മനു ഭവനില്‍ മനുവിെൻറ(30) മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്‌ണ. മനുവിെൻറ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം. സെന്‍ട്രല്‍ ജയിലില്‍ നിന്ന് മനുവിനെ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച വിവരം വീട്ടുകാരെ അറിയിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്. ചികിത്സയില്‍ തുടരവെ പിന്നീട് വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മനുവിെൻറ ഭാര്യയെ മനുവിനെ കാണാന്‍ അനുവദിക്കാത്തതിലെ ദുരൂഹതയും അന്വേഷിക്കണം. സത്യസന്ധമായ അന്വേഷണത്തിലൂടെ മുഴുവന്‍ ദുരൂഹതയും നീക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എന്‍. അഴകേശന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബ്രിജേഷ് എബ്രഹാം, പി. ഹരികുമാര്‍, ആര്‍. രശ്മി, ബേബി പടിഞ്ഞാറ്റിന്‍കര, ഒ. രാജന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story